വ്യാപാരികൾ പ്രതിഷേധിച്ചു

ഒാമശ്ശേരി: ബസ്സ്റ്റാൻഡ് പരിസരത്തുള്ള മൈത്രി ഫൂട്വേർ കടയുടമ കെ.കെ. സുബൈറിനെ വെള്ളിയാഴ്ച രാത്രി 10ന് കടയിൽ കയറി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും പരിക്കേൽപിക്കുകയും ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്നും വ്യാപാരികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഒാമശ്ശേരി യൂനിറ്റി​െൻറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിന് എ.കെ. അബ്ദുല്ല, എം.പി. അഷ്റഫ്, എം.കെ. ഹുസൈൻ, കെ. ലത്തീഫ്, കെ.കെ. മുദസ്സിർ, പി.പി. കാസിം, സലാം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.