കുന്ദമംഗലം ബ്ലോക്ക്​ പഞ്ചായത്ത്​ ഭരണസമിതി യോഗം പ്രതിപക്ഷം ബഹിഷ്​കരിച്ചു

കുന്ദമംഗലം: യു.ഡി.എഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ധിക്കാരപരമായി പെരുമാറുന്നതായി ആരോപിച്ചാണ് ഇടത് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്. ഭരണസമിതി യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ത്രിപുരി പൂളോറ പദ്ധതിരേഖ അവതരിപ്പിച്ചപ്പോൾ അതിനാവശ്യമുള്ള ഫണ്ട് എങ്ങനെയെന്ന് രേഖയിലില്ലെന്നും ഇത് പറഞ്ഞപ്പോൾ പ്രസിഡൻറ് ധിക്കാരപരമായി പെരുമാറിയെന്നുമാണ് ഇടത് അംഗങ്ങൾ ആരോപിക്കുന്നത്. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രസിഡൻറ് രമ്യ ഹരിദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.