ചങ്ങരോത്ത്​ യു.ഡി.എഫിൽ പടലപ്പിണക്കം

പാേലരി: ചങ്ങരോത്ത് പഞ്ചായത്തിലെ യു.ഡി.എഫ് ഘടകകക്ഷികളായ കോൺഗ്രസും മുസ്ലിംലീഗും തമ്മിൽ ഒരു വർഷത്തിലധികമായി നിലനിൽക്കുന്ന പടലപ്പിണക്കം മറനീക്കി പുറത്തുവന്നു. കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് മുസ്ലിംലീഗ് വർക്കിങ് കമ്മിറ്റി കോൺഗ്രസുമായുള്ള ബന്ധം വിേച്ഛദിക്കാൻ തീരുമാനിക്കുകയായിരുന്നു. പാളയാട്ട് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് എസ്.പി. കുഞ്ഞമ്മദ്, കല്ലൂർ മുഹമ്മദലി, അസീസ് ഫൈസി, ശിഹാബ് കന്നാട്ടി, ആനേരി നസീർ, എ.പി. കുഞ്ഞിപ്പോക്കർ എന്നിവർ സംസാരിച്ചു. ലീഗി​െൻറ കൊടിമരത്തിൽ കോൺഗ്രസ് പതാക കെട്ടിയതുമായി സംബന്ധിച്ച് കഴിഞ്ഞദിവസം കോൺഗ്രസും ലീഗും തമ്മിൽ സംഘർഷമുണ്ടാവുകയും മൂന്ന് ലീഗ് പ്രവർത്തകർക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു. ചങ്ങരോത്ത് പഞ്ചായത്ത് വികസന സെമിനാർ പാലേരി: 13ാം പഞ്ചവത്സര പദ്ധതിയുെട ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കടിയങ്ങാട് കമ്യൂണിറ്റി ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആയിഷ അധ്യക്ഷത വഹിച്ചു. കെ.വി. രാഘവൻ മാസ്റ്റർ, സഫിയ പടിഞ്ഞാറയിൽ എന്നിവർ പദ്ധതിരേഖ വിശദീകരിച്ചു. ആനേരി നസീർ, പി.സി. കുഞ്ഞിക്കണ്ണൻ, സൈറാബാനു എന്നിവർ സംസാരിച്ചു. 15,82,17,477 രൂപ വരവും 13,64,60,400 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഹരിതകേരളത്തി​െൻറ ഭാഗമായി പ്ലാസ്റ്റിക് മുക്ത പഞ്ചായത്തായി മാറ്റാൻ പ്രത്യേകം താൽപര്യമെടുക്കുന്നതിനു പുറമെ കൃഷിക്കും സേവനമേഖലക്കും മുന്തിയ പരിഗണന നൽകും. വൈസ് പ്രസിഡൻറ് എൻ.പി. വിജയൻ സ്വാഗതവും സെക്രട്ടറി ജോസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.