ബസ്​സ്​റ്റാൻഡിലെ പരസ്യ ബോർഡുകളും ബാനറുകളും നീക്കംചെയ്​തു

ബാലുശ്ശേരി: ബസ്സ്റ്റാൻഡിനുള്ളിൽ സ്ഥാപിച്ചിരുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മറ്റും പരസ്യബോർഡുകളും ബാനറുകളും പഞ്ചായത്ത് അധികൃതർ നീക്കംചെയ്തു. യാത്രക്കാർക്ക് അപകടം സംഭവിച്ചതായി പരാതി ലഭിച്ചിരുന്നു. യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടം വരുത്തുന്ന ഇത്തരം ബോർഡുകളും ബാനറുകളും പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ക്ഷണിച്ചുവരുത്തുന്ന ഇത്തരം അപകടങ്ങൾക്കെതിരെ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.