നന്മണ്ട: ഭർത്താവിെൻറയും കുട്ടികളുടെയും കാര്യം മാത്രം നോക്കിയിരുന്ന വീട്ടമ്മ ഇന്ന് പച്ചക്കറി കൃഷിയിൽ അനുഭവസമ്പത്തുള്ള കർഷകയാണ്. കോഴിക്കോട് കോർപറേഷനിൽനിന്ന് ശുചീകരണ തൊഴിലാളിയായി വിരമിച്ച മീത്തലെ വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ നന്മണ്ട 13ലെ ചെറുവോട്ട് സരോജിനിയാണ് പാടത്തും പറമ്പിലുമായി പച്ചക്കറി കൃഷിചെയ്യുന്നത്. ഇതിനൊക്കെ പുറമെ പശു പരിപാലനവും നാടൻ കോഴി വളർത്തലുമുണ്ട്. മക്കൾ രണ്ടുപേരും വിദേശത്തായതിനാൽ ഇരുവരും രാവിലെ തന്നെ പറമ്പിലേക്കും പാടത്തേക്കും ഇറങ്ങും. വെയിൽ ഉച്ചസ്ഥായിയിലെത്തുേമ്പാൾ തിരിച്ച് വീട്ടിലേക്ക്. കൃഷികൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവേണ്ട അവസ്ഥ ഇൗ ദമ്പതികൾക്കില്ല. പേക്ഷ കൃഷിയും പശുവളർത്തലും രണ്ടുപേരുടെയും ജീവിതത്തിെൻറ ഭാഗമാണിപ്പോൾ. അച്ഛൻ കൂത്താളി സമര നായകൻ തേവർകണ്ടി കുഞ്ഞിക്കണ്ണൻ നായർ കർഷകനായിരുന്നു. കാർഷിക വൃത്തിയുമായി മുേമ്പാട്ടുപോയ കുടുംബത്തിലെ അംഗമായിരുന്ന സരോജിനിക്കും ഭർത്താവിെൻറ വീട്ടിൽ വെറുതെയിരിക്കാൻ മനസ്സ് അനുവദിച്ചില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇരുവരും മണ്ണിൽ പൊന്നുവിളയിക്കുന്നു. വെള്ളരി, പയർ, ചീര, പടവലം, പാവയ്ക്ക, വെണ്ട, മത്തൻ, ഇളവൻ, ഇഞ്ചി, മരച്ചീനി, തക്കാളി, മുളക്, ചേന, ചേമ്പ് അങ്ങനെ നീളുന്നു ഇവരുടെ വിഭവങ്ങൾ. തിയ്യക്കണ്ടി പറമ്പിലും ചെറുവോട്ട് പറമ്പിലും വയലിലുമായി ഏകദേശം രണ്ടര ഏക്കറോളം വരുന്ന കൃഷിയിടം സരോജിനിയുടെയും കൃഷ്ൺകുട്ടിയുടെയും സാമ്രാജ്യമാണ്. 15 വർഷമായി എഴുകുളം ക്ഷീരസഹകരണ സംഘം ഡയറക്ടറാണ് സരോജിനി. രണ്ടു തവണ കൃഷിഭവനും പഞ്ചായത്തും സരോജിനിയെ ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.