വിദ്യാഭ്യാസ വായ്പ: സഹായ പദ്ധതിയിൽനിന്ന്​ നിരവധി പേർ പുറത്ത്

*വായ്പയെടുത്ത മുഴുവൻ വിദ്യാർഥികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കല്‍പറ്റ: വിദ്യാഭ്യാസ വായ്പയെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും സര്‍ക്കാര്‍ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എജുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉപരിപഠനത്തിനുവേണ്ടി ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും തരംതിരിവില്ലാതെ സര്‍ക്കാര്‍ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ദീര്‍ഘകാലമായി സംഘടന നടത്തിയ ശ്രമങ്ങളുടെ ഭാഗമായി പ്രശ്‌നങ്ങളുടെ ഗൗരവം സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയതി​െൻറ ഫലമായാണ് സര്‍ക്കാര്‍ സഹായ പദ്ധതി അനുവദിച്ചത്. എന്നാൽ, ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഭൂരിപക്ഷം ആളുകളും പദ്ധതിയില്‍നിന്ന് പുറത്തായി. സ്വകാര്യ സ്ഥാപനത്തിലും അയല്‍ സംസ്ഥാനങ്ങളിലും പഠിച്ചകാരണത്താല്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളുടെയും അപേക്ഷ സ്വീകരിക്കാത്ത അവസ്ഥയാണുള്ളത്. സഹായ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ വേര്‍തിരിവുകൾ പറഞ്ഞിരുന്നില്ല. ജില്ലയില്‍ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും മക്കളാണ് വിദ്യാഭ്യാസ വായ്പ എടുത്തവരില്‍ കൂടുതലും. അധികാരികളുടെ വിവേചനപരമായ നിലപാടുകാരണം എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. വിവേചനമില്ലാതെ മുഴുവന്‍ വിദ്യാര്‍ഥികളെയും സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ബാങ്കുകള്‍ കോടതിയില്‍ എത്തിച്ച വിദ്യാഭ്യാസ വായ്പ കേസുകള്‍ തീര്‍പ്പാക്കി സഹായ പദ്ധതി അനുവദിക്കുക, സ്വകാര്യ കമ്പനിക്ക് കൊടുത്ത വിദ്യാഭ്യാസ വായ്പ കേസുകള്‍ ബാങ്കുകള്‍ തന്നെ തീര്‍പ്പാക്കി വിഹിതം അടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, സ്വകാര്യ സ്ഥാപനത്തിലും അയല്‍ സംസ്ഥാനങ്ങളിലും വായ്പ എടുത്ത് പഠിച്ച വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, വിദ്യാര്‍ഥി വിഹിതം ഒന്നിച്ച് അടക്കാന്‍ കഴിയാത്തവര്‍ക്ക് ഗഡുക്കള്‍ അനുവദിക്കുക, 2017 വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പഞ്ചായത്ത്, താലൂക്ക് തലങ്ങളില്‍ വിപുലമായ കണ്‍വെന്‍ഷനുകള്‍ ചേരാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഭാവിസമരപരിപാടികള്‍ക്ക് രൂപംനല്‍കും. വാര്‍ത്തസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ല പ്രസിഡൻറ് ടി.ഡി. മാത്യു, ശ്രീധരന്‍ ഇരുപുത്ര, ഫ്രാന്‍സിസ് പുന്നോലി, വര്‍ഗീസ് മാത്യു, ഗോവിന്ദന്‍ ചെട്ട്യാര്‍ എന്നിവര്‍ പങ്കെടുത്തു. ഡി.എച്ച്.ആർ.എം ജില്ല സമ്മേളനം നാളെ മുതൽ കൽപറ്റ: ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മ​െൻറ് (ഡി.എച്ച്.ആർ.എം) ജില്ല സമ്മേളനം 18ന് മാനന്തവാടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോ. ബി.ആർ. അംബേദ്കറി​െൻറ 127ാം ജന്മവാർഷിക ദിനാഘോഷത്തി​െൻറ ഭാഗമായി സംസ്ഥാനത്തെ 14 ജില്ല കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളിൽ നടത്തുന്ന സമ്മേളനത്തി​െൻറ ഭാഗമായാണ് വയനാട്ടിലും സമ്മേളനം സംഘടിപ്പിക്കുന്നത്. അംബേദ്കറി​െൻറ 127ാം ജന്മവാർഷിക ദിനാഘോഷത്തി​െൻറ സമാപനവും ഡി.എച്ച്.ആർ.എം സ്ഥാപകൻ തത്തു അണ്ണ​െൻറ 50ാം ജന്മവാർഷിക ദിനാഘോഷവും ഏപ്രിൽ 30ന് തിരുവനന്തപുരം ശംഖുമുഖത്ത് പിറവിദിനസന്ദേശ മഹോത്സവമായി നടക്കും. വികസനവും പ്രകൃതിസംരക്ഷണവും എന്ന വിഷയത്തിലാണ് ജില്ല സമ്മേളനം. മാനന്തവാടി നഗരസഭ ടൗൺഹാളിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് ഒ.ആർ. കേളു എം.എൽ.എ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പ്രോഗ്രാം കൺവീനർ പ്രവീൺ കലക്കോട് അധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് മുഖ്യാതിഥിയാവും. സംഘടന ചെയർപേഴ്സൻ സെലീന പ്രക്കാനം വിഷയം അവതരിപ്പിക്കും. സെലീന പ്രക്കാനം, സുനിൽകുമാർ, അജയ് പൂളിമാത്ത്, പ്രവീൺ കലക്കോട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മാനികാവ് തലച്ചില്ലൻ ക്ഷേത്രം പുനഃപ്രതിഷ്ഠ മഹോത്സവം കൽപറ്റ: മണിവയൽ മാനികാവ് മാടത്തുംകണ്ടി തലച്ചില്ലൻ ക്ഷേത്രത്തിലെ നവീകരണകലശവും പുനഃപ്രതിഷ്ഠ മഹോത്സവവും മാർച്ച് 19 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി മാടമന കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. മാനികാവ് ദേവസ്വത്തിന് കീഴിൽ വരുന്ന ഉപക്ഷേത്രമായ മാടത്തുംകണ്ടി തലച്ചില്ലൻ ക്ഷേത്രത്തിൽ പ്രധാന ദേവനായ തലച്ചില്ലൻ ദേവ​െൻറ ബിംബം ദാരുവിലും ബാക്കിയുള്ളവ ശിലകളിലുമാണ് നിർമിച്ചിരിക്കുന്നത്. 19ന് വൈകീട്ട് അഞ്ച് മുതൽ ആചാര്യവരണം, പ്രസാദ പരിഗ്രഹം, പശുദാന പുണ്യാഹം, പ്രസാദശുദ്ധി, ബിംബ പരിഗ്രഹം, ജലാധിവാസം, വാസ്തുബലി, അത്താഴപൂജ. 20ന് രാവിലെ 11.30ന് ആധ്യാത്മിക പ്രഭാഷണം. മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം മഠാധിപതി വേദചൈതന്യ മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടിന് തുഷാര ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ. 21ന് രാവിലെ 11ന് സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ എസ്. സുഹാസ് മുഖ്യ പ്രഭാഷണം നടത്തും. വിശിഷ്ടാതിഥികളായ എം.ജെ. വിജയപത്മൻ, ജയപ്രകാശ് പൂനൂർ, തെയ്യം കോലധാരി തിമ്മൻ എന്നിവരെ ആദരിക്കും. മലബാർ ദേവസ്വം ബോർഡംഗം വി. കേശവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എൻ. മുരളി, റെജിമോൾ, എ. അനന്തകൃഷ്ണ ഗൗഡർ എന്നിവർ സംസാരിക്കും. രാത്രി എട്ടിന് കലാമണ്ഡലം അനൂപും പാർട്ടിയും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. 22ന് രാവിലെ കലശപൂജയും മറ്റു പൂജകളും നടക്കും. ദിവസവും ഉച്ചക്ക് അന്നദാനം ഉണ്ടാകും. ക്ഷേത്ര നിർമാണ കമ്മിറ്റി മുഖ്യ രക്ഷാധികാരി പി. മുരളി മാസ്റ്റർ, സെക്രട്ടറി എം.കെ. ശിവരാമൻ, ക്ഷേത്രം ജീവനക്കാരായ എ.കെ. ബാലകൃഷ്ണൻ, വി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.