കേരളംകൂടി കൈവിട്ടാൽ ഇടതുപക്ഷത്തിെൻറ പതനം പൂർണമാകും

കേരളംകൂടി കൈവിട്ടാൽ ഇടതുപക്ഷത്തി​െൻറ ഇന്ത്യയിലെ പതനം ഏതാണ്ട് പൂർണമാകും. നൂറ്റാണ്ടുകളോളം കമ്യൂണിസ്റ്റ് പാർട്ടി അടക്കി ഭരിച്ചിരുന്ന ബംഗാൾ കഴിഞ്ഞാൽ മറ്റൊരു സംസ്ഥാനമായിരുന്നു ത്രിപുര. ഇവിടങ്ങളിലുള്ള കമ്യൂണിസ്റ്റ് േകാട്ടക്ക് ഒരിക്കലും ഇളക്കം തട്ടില്ലെന്നാണ് ഇടതുപക്ഷം കരുതിയിരുന്നത്്. എന്നാൽ, ബംഗാളിൽ കമ്യൂണിസ്റ്റ് പാർട്ടി തിരിച്ചുവരവ് നടത്താൻ പറ്റാത്തത്ര ദയനീയാവസ്ഥയിലായത് ചരിത്ര സത്യമായി തുടരുകയാണ്. ഇപ്പോൾ ത്രിപുരയും കൈവിട്ടിരിക്കുന്നു. നന്ദിഗ്രാം ഉൾപ്പെടെയുള്ള കർഷക സമരങ്ങൾക്ക് പിന്തുണ നൽകി മമത ബാനർജി എന്ന 'തീപ്പൊരി' വനിതയിലൂടെയാണ് ബംഗാളിൽ സി.പി.എമ്മി​െൻറ കോട്ടകൊത്തളങ്ങൾ ഇളക്കിമറിച്ച് ഇപ്പോഴും മുന്നേറുന്നതെന്നത് മതേതര ചേരിക്കും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്കും ആശ്വാസത്തിന് വക നൽകുന്നുണ്ട്്. എന്നാൽ, ത്രിപുരയിലെ ഭരണം ഫാഷിസ്റ്റുകളുടെ ൈകയിലാണ് എത്തിപ്പെട്ടിരിക്കുന്നതെന്നത് ഭീതിജനകമാണ്. എന്നാൽ, ഇതുകൊണ്ടൊന്നും കേരളത്തിലെ സി.പി.എം നേതാക്കൾ നിലപാട് മാറ്റാൻ തയാറാകുമെന്ന് കരുതാൻ വയ്യ. 'എല്ലാം ശരിയാകും' എന്നു പറഞ്ഞ് അധികാരത്തിൽ വന്ന കേരളത്തിലെ ഇടതുപക്ഷം കേരള ജനതക്ക് ഇതുവരെ സമ്മാനിച്ചത് ദുരിതപൂർണമായ ജീവിതമാണ്. അഴിമതി, സ്വജനപക്ഷപാതം, വിലക്കയറ്റം, ന്യൂനപക്ഷവേട്ട, ദലിത് പീഡനം, പട്ടിണി മരണം, ജനകീയ സമരങ്ങൾക്കു നേരെ പൊലീസ് നരനായാട്ട് തുടങ്ങിയ ഒട്ടനവധി 'ശരിയാക്കലുകൾ' ആണ് ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കേരള ജനതക്ക് സമ്മാനമായി നൽകിയത്. കേരളത്തിൽ അധികാരത്തിൽ വരാനുള്ള ശക്തി ബി.ജെ.പിക്ക് ഇതുവരെ കൈവരാത്തതിനാൽ കമ്യൂണിസ്റ്റ് ഭരണം വീണാലും കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് ആയിരിക്കും അധികാരത്തിൽ വരുകയുള്ളൂവെന്ന് തൽക്കാലം കേരള ജനതക്ക് ആശ്വസിക്കാം. കോൺഗ്രസി​െൻറ 'മൃദു ഹിന്ദുത്വ' സമീപനമാണ് ബി.ജെ.പിയെ ഇന്ത്യയിൽ അധികാരത്തിൽ വരാൻ സഹായിച്ചതെന്നത് പകൽപോലെ വ്യക്തമാണ്. ഇനിയെങ്കിലും കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള മതേതര ചേരി മാറിച്ചിന്തിക്കാൻ തയാറായില്ലെങ്കിൽ ബി.ജെ.പി, ആർ.എസ്.എസ് സമഗ്രാധിപത്യത്തോടെ ഇന്ത്യ ഭരിക്കുമെന്നത് തീർച്ചയാണ്. എം.എ. അൻവർ ആലുവ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.