kashmeer diary

സ്വരമുയർത്താനാകാതെ ഒരു മുഖ്യമന്ത്രി കശ്മീർ ഡയറി/ഖുർശിദ് വാനി കശ്മീരിൽ പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പി.ഡി.പി) ഭാരതീയ ജനത പാർട്ടിയും രൂപവത്കരിച്ച ഭരണമുന്നണിക്ക് ഇൗ മാസം മൂന്നു വയസ്സ് തികയുന്നു. അഥവാ ആറു വർഷക്കാലാവധിയുള്ള ജമ്മു-കശ്മീർ നിയമസഭയിൽ സഖ്യം പാതി ഉൗഴം പിന്നിട്ടിരിക്കുന്നു. മുഫ്തി മുഹമ്മദ് സഇൗദ് പി.ഡി.പി-ബി.ജെ.പി സഖ്യത്തി​െൻറ ബാനറിൽ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത് 2015 മാർച്ചിലായിരുന്നു. സത്യപ്രതിജ്ഞക്ക് തൊട്ടുപിറകെ 'സഖ്യത്തി​െൻറ അജണ്ട' എന്ന പേരിൽ രാഷ്ട്രീയ വികസന രേഖ പുറത്തുവിടുകയും ചെയ്തു. സഖ്യത്തി​െൻറ രാഷ്ട്രീയലക്ഷ്യങ്ങളുടെ മാർഗരേഖയായിരുന്നു അത്. ഒാേരാ സവിശേഷ സന്ദർഭത്തെയും കൈയടി നേടാനും രാഷ്ട്രീയ മൈലേജിനുമുള്ള പ്രചാരണായുധമായി പ്രയോജനപ്പെടുത്തുന്നത് രാഷ്ട്രീയ പാർട്ടികളുടെ പതിവ് രീതിയാണെങ്കിലും സഖ്യം രൂപംകൊണ്ടതി​െൻറ മൂന്നാം വാർഷികത്തിൽ സഖ്യത്തെ നയിക്കുന്ന പി.ഡി.പിക്ക് മിണ്ടാട്ടമില്ല. അത്തരമൊരു ഘട്ടത്തെ അവർ അവഗണിക്കുകയാണെന്ന് പി.ഡി.പി നേതാക്കൾ ഭാവിക്കുന്നു. സാഹചര്യങ്ങളുടെ സമ്മർദംമൂലം വിവാഹമോചനം ഒഴിവാക്കിയ ദമ്പതികൾ വിവാഹവാർഷികം നടത്താൻ അറച്ചുനിൽക്കുന്ന രീതിയിലുള്ള ഉത്സാഹരാഹിത്യം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ് പി.ഡി.പി നേതാക്കൾ. മുന്നണി രൂപംകൊണ്ട പ്രഥമ ദിനം മുതൽ ഷോപിയാനിൽ നാലു സിവിലിയന്മാരെ സൈന്യം പച്ചക്ക് കൊന്നുവീഴ്ത്തിയ കഴിഞ്ഞ വാരംവരെ ബി.ജെ.പിയുടെ അജണ്ടക്ക് പി.ഡി.പി നേതൃത്വം പൂർണമായി വഴിപ്പെട്ടിരിക്കുന്നു. വേണ്ടത്ര ആലോചനകൾക്കുശേഷമായിരുന്നില്ല ബി.ജെ.പിയുമായി കൈകോർക്കാനുള്ള പി.ഡി.പി തീരുമാനം. മറ്റു മുന്നണിബന്ധങ്ങൾ തട്ടിക്കൂട്ടുന്നതിന് 2014ലെ തെരഞ്ഞെടുപ്പ് ഫലം നേരിയ അവസരംപോലും അനുവദിച്ചിരുന്നില്ല. 25 സീറ്റുകൾ സ്വന്തമാക്കിയ ബി.ജെ.പിക്ക് കേന്ദ്രത്തിൽ കരുത്തനായ നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രിപദവും ശക്തമായ പിൻബലമായി തീർന്നു. മുഫ്തി മുഹമ്മദ് സഇൗദാകെട്ട രണ്ടു മാസത്തോളം ദീക്ഷിച്ച 'മൗനം' ബി.ജെ.പിയുടെ ആവേശം പതിന്മടങ്ങായി വർധിപ്പിക്കുകയും ചെയ്തു. ഉത്തര ധ്രുവത്തെ ദക്ഷിണ ധ്രുവത്തോട് ബന്ധിപ്പിക്കുന്ന ആ വിചിത്ര സഖ്യം പിറവികൊണ്ടത് അങ്ങനെയായിരുന്നു. താൻ ആദ്യം മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ (2002-2005) കൈവരിച്ച വികസനരംഗത്തെ വിജയങ്ങളും സമാധാനാന്തരീക്ഷവും പുതിയ ഉൗഴത്തിൽ തുടരാനാകുമെന്ന സ്വപ്നത്തോടെയായിരുന്നു മുഫ്തി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.