വീട്ടുവളപ്പിലെ പച്ചക്കറികൾ സ്കൂൾ കുട്ടികൾക്ക് നൽകി നൗഷാദ്

തണ്ണീർപന്തൽ: വീട്ടിലെ പച്ചക്കറി തോട്ടത്തിലെ മുഴുവൻ വിളയും പറമ്പിൽ ഗവ. യു.പി സ്കൂളിലെ കുട്ടികൾക്കായി നൽകി മംഗലാട് അഞ്ചുകണ്ടം കണ്ടിയിൽ നൗഷാദ് മാതൃകയായി. ചീര, ചുരങ്ങ, വെള്ളരി, മത്തൻ, പയർ, പൊട്ടിക്ക, പടവലം കോവക്ക, വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ കുട്ടികൾ നേരിട്ട് കൃഷിയിടത്തിൽനിന്ന് പറിച്ചെടുത്തു. ചാമ്പക്ക, പാഷൻ ഫ്രൂട്ട്, സപ്പോട്ട, പേരക്ക തുടങ്ങിയവയും കുട്ടികൾ പറിച്ചെടുത്തു. കൃഷിയിൽ കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാറിെല്ലന്ന് നൗഷാദ് പറഞ്ഞു. കേരളത്തിൽ തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന ശീതകാല പച്ചക്കറികളായ കോളിഫ്ലവർ, കാബേജ്, മല്ലിച്ചപ്പ്, തക്കാളി തുടങ്ങിയവയും ഇവിടെ വളർത്തുന്നുണ്ട്. മലേഷ്യൻ ഫലവൃക്ഷങ്ങളായ മാംഗോസ്റ്റിൻ, ലിച്ചി, വിവിധതരം ഒട്ടുമാവുകളും ഇവിടെയുണ്ട്. വീട്ടുമുറ്റത്തെ മനോഹരമായ വർണച്ചെടികളും കുട്ടികളെ ആകർഷിച്ചു. നൗഷാദി​െൻറ ഭാര്യ ഷബാനയും മക്കളായ നസ്ല, നാസി, നാജി നാദിൽ എന്നിവർ റോസാച്ചെടിയും ബോഗൻ വില്ലയും വളർത്തി പിന്തുണേയകുന്നുണ്ട്. ഇത്ര കൂടുതൽ പച്ചക്കറികൾ സ്കൂളിലേക്ക് ലഭിക്കുന്നതും കൃഷിയിടത്തിൽനിന്ന് കുട്ടികൾതന്നെ വിളവെടുക്കുന്നതും ആദ്യമായാണെന്ന് അധ്യാപകനായ ആക്കായി നാസർ പറഞ്ഞു. ഇലുമ്പിയും അരിനെല്ലിക്കയും ചാമ്പയും പറിച്ച് നടന്ന കുട്ടിപ്പട മടങ്ങിയത് കുട്ടനിറയെ വിഷരഹിത പച്ചക്കറികളും മനസ്സുനിറയെ ഹരിതാഭമായ ഓർമകളുമായാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.