സമാധാന യോഗം ചേർന്നു

വളയം: ബി.ജെ.പി-സി.പി.എം സംഘർഷത്തി​െൻറ പശ്ചാത്തലത്തിൽ വളയം പൊലീസ് സമാധാനയോഗം വിളിച്ചു. മേഖലയിലുണ്ടായ അക്രമസംഭവങ്ങളെ യോഗം അപലപിച്ചു. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച യഥാർഥ പ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ്.ഐ ബിനുലാൽ വിളിച്ചുചേർത്ത യോഗത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ സംസാരിച്ചു. ആശ്വാസമായി വേനൽമഴ വാണിമേൽ: മലയോര മേഖലയിൽ പെയ്ത വേനൽമഴ ആശ്വാസമായി. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് മേഖലയിൽ മഴ പെയ്തത്. ചിലയിടങ്ങളിൽ ചാറ്റൽമഴ ലഭിച്ചപ്പോൾ മറ്റിടങ്ങളിൽ ഇടിയും മിന്നലോടെയുമുള്ള തോരാമഴയായിരുന്നു. വേനൽച്ചൂടിൽ ചുട്ടുപൊള്ളുമ്പോൾ അപ്രതീക്ഷിതമായി ലഭിച്ച മഴ അനുഗ്രഹമായപ്പോൾ യാത്രക്കാർക്ക് ദുരിതവുമായി. നാദാപുരത്തി​െൻറ ചില ഭാഗങ്ങളിൽ രാത്രി വൈകിയും മഴക്ക് ശമനമില്ലാത്തതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടിനിടയാക്കിയത്. രാത്രി ഏഴരയോടെ മഴയോടൊപ്പം വൈദ്യുതിയും നിലച്ചു. വേനലിൽ അപ്രതീക്ഷിതമായുണ്ടായ മഴ ജലക്ഷാമത്തിന് തെല്ലൊരാശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.