സീന ഭാസ്ക്കർ

https://www.facebook.com/seena.bhaskar.1 സീന ഭാസ്കർ ലോക വനിത ദിനത്തിൽ പല മാധ്യമങ്ങളിലും സ്ത്രീ അജയ്യയാണെന്ന് വരുത്തിത്തീർക്കാനുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ഭൂരിപക്ഷം ലേഖനത്തിലും ഭർത്താവി​െൻറ ആജ്ഞാനുവർത്തിയായി ജീവിതം ഹോമിക്കപ്പെട്ട ചരിത്രം. സ്ത്രീക്ക് അവളുടെ ഇഷ്ടത്തിന് ആഹാരം പോലും പാകം ചെയ്ത് കഴിക്കാനുള്ള സ്വാതന്ത്ര്യമോ യാത്രാസ്വാതന്ത്ര്യേമാ ഒറ്റക്ക് ഒരിടത്തിരിക്കാനുള്ള സ്വാതന്ത്ര്യമോ ഉണ്ടോ എന്ന് ആത്മപരിശോധന നടത്തിയാൽ കിട്ടുന്ന ഉത്തരം മനസ്സിൽ സൂക്ഷിക്കണമെന്ന് അഭ്യർഥന. ഇന്നും പുരുഷൻ സ്ത്രീയെ കൺട്രോളിലാക്കാൻ ശ്രമിക്കുന്ന കാലഘട്ടമാണ്. വിപ്ലവം മൈക്രോഫോണിന് മുന്നിൽ മാത്രം. സ്വന്തം അനുഭവം വരുമ്പോൾ സ്ത്രീ ത​െൻറ കാൽക്കീഴിൽ മാത്രം മതിയെന്ന് മനഃപൂർവം നടപ്പാക്കുന്ന നമ്മുടെ സമൂഹം. ഒരു പരിധിവരെ സ്ത്രീയും ഇതിനനുകൂലം. https://www.facebook.com/philip.jacob.355 ഫിലിപ്പ് ജേക്കബ് Philip Jacob അതിരൂപതയിൽ കർദിനാളി​െൻറ സ്ഥാനം രാജാവിന് തുല്യമാണോ എന്ന് കോടതി ചോദിച്ചപ്പോൾ അതെ എന്ന ഉത്തരം വിളമ്പിയത് സഭയുടെ വക്കീലായിരുന്നു. വക്കീൽ ബൈബിൾ വായിച്ചിട്ടുണ്ടോ എന്നറിയില്ല. കോടതിമുറിയിൽ സത്യം മാത്രമേ പറയൂ എന്ന് പറയാൻ ബൈബിളിൽ തൊടുവിക്കും എന്ന് കേട്ടിട്ടുണ്ട്. അതവിടെ നിൽക്കട്ടെ. പക്ഷേ, ത​െൻറ സ്ഥാനം രാജാവിന് തുല്യമാണോ എന്നത് ആലഞ്ചേരി പിതാവ് വ്യക്തമാക്കണം. തെറ്റാണെങ്കിൽ വക്കീലിനെ തിരുത്തണം. മാപ്പുപറയിക്കണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.