നഗരരാത്രിയിൽ കൂട്ടയോട്ടവുമായി പെൺപട

കോഴിക്കോട്: വനിത ദിനത്തിൽ രാത്രിനഗരത്തെ ഏറ്റെടുത്ത് പെൺപട. 'കാലിക്കറ്റ് ഷീത്തോൺ 2018' എന്ന പേരിൽ വ്യാഴാഴ്ച രാത്രി നടന്ന കൂട്ടയോട്ടത്തിൽ 300ഓളം വനിതകൾ പങ്കെടുത്തു. മാനാഞ്ചിറ മൈതാനത്തുനിന്ന് ആരംഭിച്ച ഓട്ടം മുതലക്കുളം, പാളയം മൊയ്തീൻ പള്ളി, മിഠായിത്തെരുവ് എന്നിവിടങ്ങളിലൂടെ മാനാഞ്ചിറയിൽതന്നെ അവസാനിച്ചു. കോഴിക്കോട് വനിത പൊലീസ് സ്റ്റേഷൻ എസ്.ഐ ലക്ഷ്മി, ഐ.എം.എ വനിത ചാപ്റ്റർ പ്രസിഡൻറ് മിനി, നർത്തകിയായ സോജ്ന ദിജിത്ത് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 10 വനിതകളെ ആദരിച്ചു. ഡെപ്യൂട്ടി മേയർ മീര ദർശക്, ഡി.സി.പി മെറിൻ ജോസഫ്, എഴുത്തുകാരി കെ.പി. സുധീര, മലബാർ ഹോസ്പിറ്റൽ എം.ഡി ഡോ. പി.എ. ലളിത, ഫുട്ബാൾ താരം ഫൗസിയ മാമ്പറ്റ, സാമൂഹികപ്രവർത്തക നർഗീസ് ബീഗം, മേക്കപ് ആർട്ടിസ്റ്റ് ഹസീന മൻസൂർ, ഗായിക സിന്ധു പ്രേംകുമാർ, ഓട്ടോഡ്രൈവർ ജിഫ്രിയ, സാഹസിക സഞ്ചാരി സഫ്രീന നിസാം എന്നിവരെയാണ് ആദരിച്ചത്. തുടർന്ന് വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി. ടീം ഫ്രിസ്കോ ആണ് പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.