ഒാ​േട്ടാ ഡ്രൈവർമാരുടെ സദാചാര ഗുണ്ടായിസം: നാലുപേർ കൂടി അറസ്​റ്റിൽ

* പ്രതികൾ കൽപറ്റ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു *ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി wyd p3 lead + calicut കൽപറ്റ: നഗരമധ്യത്തിൽ ബസ് കാത്തുനിന്ന പിതാവിനെയും പെൺമക്കളെയും സദാചാര പൊലീസ് ചമഞ്ഞ് ൈകയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ കൽപറ്റ നഗരത്തിലെ നാലു ഒാട്ടോ ഡ്രൈവർമാർ കൂടി പിടിയിലായി. കൽപറ്റ നെടുങ്ങോട് കല്ലിവളപ്പിൽ കെ.വി. നിഷിൽ (മാനുപ്പ-26), കൽപറ്റ എമിലി മദീന ഹൗസിൽ റിഷാദ് (കുട്ടി-23), കൽപറ്റ ഗൂഡലായ്കുന്ന് അബ്ദുൽ റസാഖ് (വാവ-47), കൽപറ്റ മൈത്രിനഗർ കൊടക്കനാൽ ഹൗസിൽ ഷിനോജ് സെബാസ്റ്റ്യൻ (37) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ കൽപറ്റ സ്റ്റേഷനിലെത്തി നാലുപേരും കീഴടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച മൂന്നു ഒാട്ടോ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൽപറ്റയിൽനിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യാനായി അനന്തവീര തിയറ്ററിനു സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന അമ്പുകുത്തി പാറയിൽ സുരേഷ് ബാബുവിനും രണ്ട് പെൺമക്കൾക്കും നേരെയാണ് ഫെബ്രുവരി 28ന് രാത്രിയിൽ സർവിസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാർ സദാചാര ഗുണ്ടായിസം കാണിച്ചത്. ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന പെൺമക്കളാണ് സുരേഷ് ബാബുവിനൊപ്പം ഉണ്ടായിരുന്നത്. ചോദ്യം ചെയ്തവരോട് മക്കളാണെന്ന് പറഞ്ഞിട്ടും അപമര്യാദയായി പെരുമാറുകയായിരുന്നു. ''ചെറുപ്പക്കാരികളായ കുട്ടികളൊത്ത് എന്താടാ ഇവിടെ ഇരിക്കുന്നതെന്നു'' ചോദിച്ചായിരുന്നു ഓട്ടോ ഡ്രൈവർമാർ എത്തിയത്. മക്കളാണെന്ന് പറഞ്ഞിട്ടും അതിനുള്ള തെളിവും ഓട്ടോ ഡ്രൈവർമാരുടെ സംഘം ആവശ്യപ്പെട്ടിരുന്നു. ഇവർ സുരേഷ് ബാബുവിനെ തോളിൽ പിടിച്ച് തള്ളുകയും ചെയ്തിരുന്നു. ഇതുകണ്ട് മക്കൾ നിലവിളിച്ചിട്ടും ഓട്ടോ ഡ്രൈവർമാർ പിന്മാറാൻ തയാറായില്ല. സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ വനിത കമീഷനും സ്വമേധയ കേസെടുത്തിരുന്നു. നേരത്തെ അറസ്റ്റിലായ കൽപറ്റ അമ്പിലേരി ചെളിപറമ്പിൽ ഹിജാസ് (25), എടഗുനി ലക്ഷംവീട് കോളനിയിൽ പ്രമോദ് (28), കമ്പളക്കാട് പള്ളിമുക്ക് കൊള്ളപ്പറമ്പിൽ അബ്ദുൽ നാസർ (45) എന്നിവർ റിമാൻഡിലാണ്. സംഘം ചേർന്ന് കൈയേറ്റം, കുട്ടികൾക്ക് മാനഹാനി വരുത്തൽ, തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പൊലീസ് കേസ് അന്വേഷണം ഊർജ്ജിതമാക്കി ദിവസങ്ങൾക്കകം പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൽപറ്റയിലെ സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്. പൊലീസും മോട്ടോർ വാഹനവകുപ്പും രാത്രിയിലും പകലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. THUWDL20 nisheel കെ.വി. നിഷിൽ THUWDL21 rishad 9wd20- റിഷാദ് THUWDL22 rasaq 9wd21- അബ്ദുൽ റസാഖ് THUWDL23 shinoj ഷിനോജ് സെബാസ്റ്റ്യൻ മഹിള ഐക്യവേദി പ്രതിഷേധിച്ചു കൽപറ്റ: കഴിഞ്ഞ ദിവസം രാത്രിയിൽ കൽപറ്റയിൽ ബസ് കാത്തുനിന്ന അച്ഛനെയും പെൺമക്കെളയും അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ ജില്ല മഹിള ഐക്യവേദി പ്രതിഷേധിച്ചു. മഹിള ഐക്യവേദി ജില്ല അധ്യക്ഷ രമണി ശങ്കർ, ജില്ല സെക്രട്ടറി ചന്ദ്രിക ഗോപാലകൃഷ്ണൻ എന്നിവർ അവരുടെ വീടു സന്ദർശിക്കുകയും പെൺകുട്ടികളെ കണ്ട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. രാത്രികാലങ്ങളിൽ ബസ്സ്റ്റാൻഡും പരിസരവും പൊലീസ് െപട്രോളിങ് ശക്തമാക്കണമെന്നും അച്ഛനെയും മക്കളെയും അപമാനിച്ച മുഴുവൻ പ്രതികെളയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ജന. സെക്രട്ടറി കനകവല്ലി ബാലകൃഷ്ണൻ, സെക്രട്ടറിമാരായ ടി.എ. തങ്കം, പുഷ്പലത രാജേന്ദ്രൻ, രതി ജയരാജൻ, ശ്രീജ വിജയൻ, വിജയകുമാരി ശിവദാസൻ, തങ്കമണി വാഴവറ്റ എന്നിവർ സംസാരിച്ചു. --------------------------------------------------------- ആദിവാസി യുവതിയുടെ മരണം അന്വേഷിക്കണം മാനന്തവാടി: ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവതി മരിച്ചത് കൊലപാതകമെന്ന് ആദിവാസി വികസന പാർട്ടി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നിരവിൽപുഴ മാറാടി പണിയ കോളനിയിലെ രാമകൃഷ്ണ‍​െൻറയും മീനാക്ഷിയുടെയും മകൾ മോഹിനിയെ (24) കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ കാണാതാവുകയും പിന്നീട് 10ാം തീയതി വീട്ടിൽനിന്ന് രണ്ട് കിലോമീറ്റർ മാറി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം അഴുകിയ നിലയിലുമായിരുന്നു. ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്. എന്നാൽ, സാഹചര്യംവെച്ച് നോക്കുമ്പോൾ ഒരു കാരണവശാലും ആത്മഹത്യയെല്ലന്നും കൊലപാതകം തന്നെയാണെന്നാണ് ആദിവാസി വികസന പാർട്ടി വിശ്വസിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് നിട്ടം മാനി കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി എ.കെ. വെള്ളൻ, വനിത വിങ് ജില്ല ജനറൽ സെക്രട്ടറി കെ.ബി. രാധ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.