'ഹയര്‍സെക്കൻഡറി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലയിപ്പിക്കരുത്'

കോഴിക്കോട്: ഹയര്‍ സെക്കൻഡറിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എയിഡഡ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ലാബ് അസിസ്റ്റൻറ് ആൻഡ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്‍ ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2015-16 വര്‍ഷം ആരംഭിച്ച ലാബ് അസിസ്റ്റൻറുമാരുടെ തസ്തിക നിര്‍ണയം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. യൂനിയ​െൻറ സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കോഴിക്കോട്ട് കിങ് ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ. കബീര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അഖില്‍ നരിപ്പറ്റ, ജില്ല സെക്രട്ടറി പി.ഡി. ധന്യനാഥ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.