കോഴിക്കോട്: കോടഞ്ചേരി ചെമ്പുകടവ് ജി.യു.പി സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്രക്കിടെ മദ്യം കടത്തിയ സംഭവത്തിൽ കോടഞ്ചേരി െപാലീസിനോട് റിപ്പോർട്ട് തേടും. വ്യാഴാഴ്ച ചേർന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ കുട്ടികളിൽനിന്നുള്ള മൊഴിയും കർശന നടപടി സ്വീകരിക്കണെമന്ന ശിപാർശയും ചർച്ചചെയ്തു. ആവശ്യെമങ്കിൽ കുട്ടികൾക്ക് കൗൺസലിങ് നൽകാൻ യോഗം ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസറും അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് തേടി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ചെമ്പുകടവിൽ സർവകക്ഷി യോഗം നടക്കും. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ ആണ് യോഗം വിളിച്ചത്. അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരിൽനിന്ന് ഡി.ഡി.ഇ തെളിവെടുക്കും. താമരശ്ശേരി ഡി.ഇ.ഒയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രേത്യക അന്വേഷണസംഘം രൂപവത്കരിക്കും. അധ്യാപകർക്കെതിരെ വകുപ്പുതല നടപടി വേണമോെയന്നത് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ബാലനീതി നിയമത്തിലെ 77, 78 വകുപ്പുകൾ പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണ് കുറ്റം. കുട്ടികൾക്ക് ലഹരിപദാർഥങ്ങൾ നൽകുകയോ അവർ വഴി കടത്താൻ പ്രേരിപ്പിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷയാണ് ബാലനീതി നിയമം വ്യവസ്ഥചെയ്യുന്നത്. സംഭവം ഒത്തുതീർപ്പാക്കാനും ശ്രമം സജീവമാണ്. ഭരണകക്ഷി അനുകൂല സംഘടന നടപടി സ്വീകരിക്കാതിരിക്കാൻ സമ്മർദം ശക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരും ഒരു ഒാഫിസ് അസിസ്റ്റൻറും നിർബന്ധിത അവധിയിൽ പ്രവേശിച്ചു. എന്നാൽ, ഇവരെ ജോലിയിൽ കയറാൻ അനുവദിക്കണെമന്ന് ചില രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഇവർ ജോലിക്കെത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച കണ്ണൂരിൽ വാട്ടർതീം പാർക്കിൽ വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവരുേമ്പാഴാണ് മാഹിയുടെ അതിർത്തിയായ അഴിയൂർ െചക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ബസിൽനിന്ന് മദ്യം കിട്ടിയതായി ആരോപണമുയർന്നത്. കേരളത്തിൽനിന്നുള്ള മദ്യമായതിനാൽ കേസെടുത്തിെല്ലന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.