വനിതദിനം: സർക്കാർ ജോലിയാണ്​ പ​േക്ഷ സുഖകരമല്ല ഇൗ ജീവിതയാത്ര

കോഴിക്കോട്: 'നിങ്ങൾ വേറെ തൊഴിൽ മേഖലകളിൽ തിളങ്ങിയ സ്ത്രീകളുെട വാർത്ത കൊടുേത്താളൂ. ഞങ്ങൾക്ക് താൽപര്യമില്ല. ഞങ്ങളുടെ പടവും എടുക്കരുത്'. ലോക വനിതദിനവുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനോടുള്ള വനിത കണ്ടക്ടർമാരുടെ പ്രതികരണമാണിത്. വേറെ മാർഗമൊന്നുമില്ലാത്തതിനാലാണ് സർക്കാർ ജോലിയായിട്ടും തങ്ങളിൽ പലരും ഇതിൽ തുടരുന്നതെന്നാണ് ഇവർ പറയുന്നത്. ഡ്യൂട്ടി ഷെഡ്യൂൾ കാരണം കുടുംബജീവിതം ശരിയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതും ഇതര വകുപ്പുകളെ അപേക്ഷിച്ച് സ്ഥിരമായി ശമ്പളം വൈകുന്നതുമെല്ലാം കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർ തസ്തികയിൽനിന്ന് സ്ത്രീകളെ അകറ്റുകയാണ്. കണ്ടക്ടർ ജോലിയുള്ള പലരും ഒരു ഇടത്താവളമായി മാത്രമാണ് ഇൗ ജോലിയെ കാണുന്നത്. കോഴിക്കോട് ഡിപ്പോയിൽ ആകെയുള്ള 194 കണ്ടക്ടർമാരിൽ 40ഒാളം പേർ വനിതകളാണ്. വിവിധ കാരണങ്ങളാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി കണ്ടക്ടർമാർ ഇവിടെനിന്ന് ജോലി ഉപേക്ഷിച്ചതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. വേറെ ജോലി ലഭിച്ചവരും കണ്ടക്ടർ ജോലിയിലെ മടുപ്പുകാരണം രംഗം വിട്ടവരുമുണ്ട്. ജില്ലയിൽ കൂടുതൽ വനിത ജീവനക്കാർ ജോലിചെയ്യുന്ന ഡിപ്പോകളിൽ ഒന്നായ താമരശ്ശേരിയിൽനിന്ന് ആറുമാസത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചത് നാലു പേരാണ്. ഹ്രസ്വദൂര സർവിസുകളിലാണ് മിക്കവാറും വനിതകൾക്കെല്ലാം ഡ്യൂട്ടി നൽകുന്നത്്. വനിതാ ജീവനക്കാർക്ക് പരാതി പരിഹാരത്തിന് ആൻറി ഹരാസ്മ​െൻറ് സെല്ലും കോഴിക്കോട്ട് പ്രവർത്തിക്കുന്നുണ്ട്. മുജീബ് ചോയിമഠം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.