സിറിഞ്ചും സൂചിയും വേദനിപ്പിക്കുന്നു

സ്വന്തം ലേഖകൻ കോഴിക്കോട്: സിറിഞ്ചുകളും സൂചികളും വിൽക്കുന്നത് ഉൽപാദനചെലവിെനക്കാൾ 12 ഇരട്ടി വരെ ലാഭത്തിനെന്ന് ദേശീയ ഒൗഷധവിലനിയന്ത്രണ സമിതിയുടെ കണ്ടെത്തൽ. സൂചിയടക്കമുള്ള ഡിസ്പോസബ്ൾ സിറിഞ്ചുകൾക്ക് 332 മുതൽ 1251ശതമാനം വരെ ലാഭം കൊയ്യുന്നതായും പഠനത്തിൽ വ്യക്തമായി. ഇൻസുലിൻ പെൻ, ഹൈപോഡെർമിക് നീഡിലുകൾക്ക് 57 ശതമാനം മുതൽ 789 ശതമാനം വരെ കൊള്ളലാഭം ഇൗടാക്കുന്നുണ്ട്. ഇൻസുലിൻ സിറിഞ്ചുകൾ 2.68 രൂപക്കാണ് വിതരണക്കാരന് നൽകുന്നത്. എന്നാൽ, ഇവ ഉപഭോക്താക്കളിലെത്തുേമ്പാൾ എട്ട് രൂപയോളം നൽകേണ്ടി വരുന്നു. ഇൗ ഉൽപന്നത്തിന് മാത്രം നാലിരട്ടിയാണ് വില. അഞ്ച് മില്ലി ഹൈപോഡെർമിക് ഡിസ്പോസബ്ൾ സിറിഞ്ചിനാണ് 1251 ശതമാനം (12 ഇരട്ടിയിലേറെ) വില ഇൗടാക്കുന്നത്. 50 മില്ലി ഹൈപോഡെർമിക് ഡിസ്പോസബ്ൾ സിറിഞ്ച് 16.96 രൂപക്കാണ് ഉൽപാദകർ വിതരണക്കാർക്ക് നൽകുന്നത്. ആശുപത്രികളും മരുന്നുകടക്കാരും ഇതേ സിറിഞ്ച് വിൽക്കുന്നത് 97 രൂപക്കാെണന്നും കണ്ടെത്തി. എല്ലാത്തരം സിറിഞ്ചുകൾക്കും ശരാശരി 664 ശതമാനവും സൂചികൾക്ക് മാത്രം 356 ശതമാനവുമാണ് നിലവിലെ ലാഭം. ചില്ലറ വിൽപനക്കാരാണ് കൂടുതൽ ലാഭമുണ്ടാകുന്നത്. ആശുപത്രികൾക്കും മരുന്നുകടക്കാർക്കും വൻ മാർജിൻ അനുവദിച്ച് കച്ചവടം പൊടിപൊടിക്കുന്ന പതിവ് രീതിയാണ് ഉൽപാദകർ തുടരുന്നത്. ആശുപത്രികളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സിറിഞ്ചി​െൻറയും സൂചിയുടെയും വിലയിൽ കടിഞ്ഞാണിടുന്നതി​െൻറ ഭാഗമായാണ് ദേശീയ ഒൗഷധവില നിയന്ത്രണസമിതി വ്യാപാരത്തിലെ ലാഭത്തെക്കുറിച്ച് പഠനം നടത്തിയത്. വില അന്യായമാണെന്ന തിരിച്ചറിവിൽ ഉൽപാദകർ തന്നെ വില കുറക്കാൻ ചില നീക്കങ്ങൾ നടത്തിയിരുന്നു. ചില്ലറ വിൽപനക്കാർ 75ശതമാനത്തിലും വിതരണക്കാർ 50 ശതമാനത്തിലും കൂടുതൽ ലാഭം ഇൗടാക്കരുതെന്ന് അസോസിയേഷൻ ഒാഫ് സിറിഞ്ച്സ് ആൻഡ് നീഡിൽസ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ജനുവരി മുതൽ നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, മരുന്നുവിപണിയിലെ കിടമത്സരം കാരണം പ്രമുഖ കമ്പനികൾ മുഖംതിരിച്ചു. നടപ്പാക്കിയവർക്ക് ആശുപത്രികളിൽ നിന്ന് പിന്നീട് ഒാർഡറുകൾ ലഭിച്ചതുമില്ല. കൂടുതൽ ലാഭം കിട്ടുന്ന കമ്പനിയുടെ ഉൽപന്നങ്ങൾ വാങ്ങാനാണ് മിക്ക ആശുപത്രികളും ശ്രമിച്ചത്. അതിനിടെ, സിറിഞ്ചുകളും കത്തീറ്ററുകളും കൃത്രിമ ഹൃദയവാൽവുകളുമുൾപ്പെടെ 19 മെഡിക്കൽ ഉപകരണങ്ങളുടെ വില കുറക്കാൻ വിലനിയന്ത്രണ സമിതി നീക്കം ശക്തമാക്കി. ഇൗ ഉപകരണങ്ങളുടെ ഉൽപാദനചെലവി​െൻറ കണക്കടക്കമുള്ള വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഇൗ മാസം 15 ആണ്. 2017 േമയ് 31നായിരുന്നു വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി. പിന്നീട് ഒരാഴ്ചേത്തക്ക് നീട്ടിയിട്ടും നിർമാതാക്കൾ അനങ്ങിയിരുന്നില്ല. തുടർന്നാണ് ഇൗ മാസം 15ന് സമർപ്പിക്കണെമന്ന അന്ത്യശാസനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.