പരീക്ഷ എളുപ്പം; ചൂട്​ കഠിനം

കോഴിക്കോട്: കുംഭച്ചൂടിന് കാഠിന്യമേറെയാണെങ്കിലും എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യദിനം വിദ്യാർഥികൾക്ക് ആശ്വാസത്തി​െൻറ തണുപ്പ്. ഭാഷാവിഷയങ്ങൾ എഴുതിയിറങ്ങിയവർക്കെല്ലാം മുഖത്ത് സന്തോഷം മാത്രം. മലയാളത്തിലെ അവസാനത്തെയും 16ാമത്തെയും ചോദ്യം പാഠപുസ്തകത്തിലില്ലാത്തതായിരുന്നെന്ന പരിഭവമാണ് പലർക്കും. കുഞ്ഞുണ്ണി മാഷുടെ കവിതയായതിനാൽ പഠിച്ചിട്ടില്ലെങ്കിലും ആസ്വാദനം എഴുതുന്നത് ബുദ്ധിമുട്ടായി തോന്നാത്തവരുമുണ്ട്. കവിതയുടെ പ്രമേയവും ആക്ഷേപഹാസ്യവും സമകാലിക പ്രസക്തിയും ഉൾകൊണ്ടുള്ള ആസ്വാദനമായിരുന്നു എഴുതേണ്ടത്. ആറു മാർക്കുള്ള ഇത്തരം മൂന്ന് ചോദ്യങ്ങളിൽ രണ്ടെണ്ണമായിരുന്നു എഴുതേണ്ടത്. അതിനാൽ ഇൗ ചോദ്യത്തിന് ഉത്തരമെഴുതാത്തവർ മറ്റ് രണ്ട് ചോദ്യങ്ങൾ എളുപ്പത്തിൽ എഴുതി. അറബിക്, സംസ്കൃതം തുടങ്ങിയ വിഷയങ്ങളും താരതമ്യേനെ എളുപ്പമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. പരീക്ഷയേക്കാൾ ചൂടാണ് എസ്.എസ്.എൽ.സിക്കാരെ വലച്ചത്. ഉച്ചക്ക് 1.30ന് തുടങ്ങുന്ന പരീക്ഷക്കായുള്ള വരവുതന്നെ പരീക്ഷണമായി. കുട്ടികൾക്ക് ക്ലാസ്മുറികളിൽ വെള്ളം ഒരുക്കിയിരുന്നു. വീട്ടിൽനിന്ന് വെള്ളം െകാണ്ടുവരുന്നതും അനുവദിച്ചിരുന്നു. ഫാൻ ഇല്ലാത്തതും പലയിടത്തും വിദ്യാർഥികൾക്ക് കാര്യങ്ങൾ അസഹനീയമാക്കി. ഇത്തവണ ൈററ്റിങ്പാഡ് അനുവദിച്ചിരുന്നെങ്കിലും ഭൂരിഭാഗം കുട്ടികളും ഇവ കൊണ്ടുവന്നിരുന്നില്ല. ജില്ലയിൽ മൂന്ന് ഡി.ഇ.ഒ മാരുടെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെയും നേതൃത്വത്തിൽ പരിശോധക സംഘങ്ങൾ സ്കൂളുകൾ സന്ദർശിച്ചിരുന്നു. കോപ്പിയടി േപാലുള്ള സംഭവങ്ങൾ തീരേ ഇല്ലെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.െക. സുരേഷ് കുമാർ പറഞ്ഞു. വ്യാഴാഴ്ച മലയാളം സെക്കൻഡാണ് വിഷയം. വെള്ളിയാഴ്ച അവധിയായതിനാൽ തിങ്കളാഴ്ചത്തെ ഹിന്ദിപരീക്ഷക്ക് പഠിക്കാൻ മൂന്നു ദിവസം വിദ്യാർഥികൾക്ക് ലഭിക്കും. പ്ലസ് ടുക്കാർക്ക് ബയോളജി, കപ്യൂട്ടർ സയൻസ്, ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരീക്ഷ. സമയം കിട്ടിയില്ലെന്ന് ചില വിദ്യാർഥികൾ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.