നേത്ര പരിശോധന ക്യാമ്പ്

നാദാപുരം: എടച്ചേരി മാപ്പിള എൽ.പി സ്കൂൾ കോഴിക്കോട് മലബാർ ഐ ഹോസ്പിറ്റലുമായി സഹകരിച്ച് നേത്ര പരിശോധനാ ക്യാമ്പ് നടത്തി. 200ഒാളം രോഗികൾ ക്യാമ്പിൽ പരിശോധനക്കെത്തി. തിമിര ശസ്ത്രക്രിയ നിർദേശിക്കപ്പെട്ട രോഗികൾക്ക് കോഴിക്കോട് മലബാർ കണ്ണാശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നതിനുള്ള സംവിധാനമേർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മലബാർ ഐ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ചന്ദ്രകാന്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. എം.എ. മൗലവി വിലാതപുരം, സ്കൂൾ മാനേജർ മുഹമ്മദ് റഫീഖ്, പ്രധാനാധ്യാപിക ശ്രീലത എന്നിവർ സംസാരിച്ചു. ഡോ. അഞ്ജന, കെ.കെ. ഉബൈദ്, സായൂജ്, ഷമീമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പ്ലാസ്റ്റിക് വിപത്തിനെതിരെ കുരുന്നുകളുടെ ബോധവത്കരണം നാദാപുരം: ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിലെ വിദ്യാർഥികൾ പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണവുമായി വീടുകളിൽ എത്തി. സ്കൂൾ പരിസ്ഥിതി ക്ലബി​െൻറ നേതൃത്വത്തിലാണ് പരിസരങ്ങളിലെ 200ഓളം വീടുകളിൽ പ്ലാസ്റ്റിക് മാലിന്യം മൂലമുള്ള ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തുന്ന ലഘുലേഖകളും പ്ലക്കാർഡുകളുമായി കുട്ടികൾ എത്തിയത്. അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം 5000 വർഷം വരെ മണ്ണിൽ ലയിക്കാതെ ഭൂമിയിൽ ശേഷിക്കുന്നതിനാൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കാനും തുണി സഞ്ചികൾ ഉപയോഗിക്കാനും ലഘുലേഖയിൽ പറയുന്നു. സ്വന്തം വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാനും വിദ്യാർഥികൾ പ്രതിജ്ഞ എടുത്തു. വാർഡ് അംഗം ഗംഗാധരൻ പാച്ചാക്കര ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. കുമാരൻ, ടി. ബിജി, എസ്.ബി. സരിത, പി. ജിൻഷ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.