ജനക്ഷേമത്തിൽനിന്ന് സുരക്ഷയിലേക്ക് സർക്കാർ മാറുന്നു ^ജെ. ദേവിക

ജനക്ഷേമത്തിൽനിന്ന് സുരക്ഷയിലേക്ക് സർക്കാർ മാറുന്നു -ജെ. ദേവിക കോഴിക്കോട്: സർക്കാർ ജനക്ഷേമ ഭരണകൂടത്തിൽനിന്ന് സുരക്ഷ ഭരണകൂടത്തിലേക്ക് മാറുകയാണെന്ന് ജെ. ദേവിക. 'കേരള വികസനം ഒരു സ്ത്രീപക്ഷ വിശകലനം' എന്ന വിഷയത്തിൽ കോഴിക്കോട് സാംസ്കാരിക വേദി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. വടയമ്പാടി സമരത്തെ അനുകൂലിക്കുന്നവർ മാവോയിസ്റ്റുകളാവുന്നത് ഇങ്ങനെയാണ്. സമസ്തതല വികസനമാണ് ലോകത്ത് കേരളത്തെ വേറിട്ട് നിർത്തുന്നതെങ്കിലും നീതിപൂർവകമായ അംഗീകാരം സ്ത്രീകൾക്ക് ഇവിടെയും കിട്ടുന്നില്ല. കേരള മാതൃകക്കുള്ളിൽ സ്ത്രീയെ രണ്ടാം പൗരയായിട്ടാണ് ഇപ്പോഴും കണക്കാക്കുന്നതെന്നും അവർ പറഞ്ഞു. ടി.വി. സുനീത അധ്യക്ഷത വഹിച്ചു. സംഗീത നായർ, ഇ.വി. ഹസീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.