കോഴിക്കോട്​ അബ്​ദുൽ ഖാദർ സ്​മൃതിയിൽ 'സുനയന' ശനിയാഴ്​ച

കോഴിക്കോട്: അനശ്വര സംഗീതകാരൻ കോഴിക്കോട് അബ്ദുൽ ഖാദറി​െൻറ സ്മരണയിൽ 'സുനയന' സംഗീതപരിപാടി ശനിയാഴ്ച ടാഗോർ സ​െൻറിനറി ഹാളിൽ നടക്കും. കോഴിക്കോട് അബ്ദുൽ ഖാദർ ഫൗണ്ടേഷൻ, ആർടിസ്റ്റ് കലക്ടീവ്, ഗസൽധാര എന്നിവരുടെ ആഭിമുഖ്യത്തിലാണ് മുഴുദിന സംഗീത പരിപാടി. രാവിലെ 9.30ന് 'കേരളത്തിലെ നവോത്ഥാനവും സംഗീതവും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചക്ക് മൂന്നിന് സൗഹൃദസംഗമം വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്യും. ൈവകീട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ സദസ്സ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യു.എ ഖാദർ മുഖ്യാതിഥിയാകും. തിരക്കഥാകൃത്ത് ജോൺ പോൾ കോഴിക്കോട് അബ്്ദുൽ ഖാദർ അനുസ്മരണപ്രഭാഷണം നിർവഹിക്കും. മാമുക്കോയ, എം.കെ. രാഘവൻ എം.പി, എം.എൽ.എ മാരായ എ. പ്രദീപ് കുമാർ, ഡോ. എം.കെ. മുനീർ തുടങ്ങിയവർ സംബന്ധിക്കും. ഏഴിന് കോഴിക്കോട് അബ്ദുൽ ഖാദർ, എം.എസ്. ബാബുരാജ്, പി. ഭാസ്കരൻ, പി.എം. കാസിം തുടങ്ങിയവരുടെ സൃഷ്ടികൾ കോർത്തിണക്കി സംഗീതസന്ധ്യ അരങ്ങേറും. സുനയന സംഘാടന സമിതി ചെയർമാൻ എം. ഭാസ്കരൻ, കോഴിക്കോട് അബ്ദുൽ ഖാദർ ഫൗണ്ടേഷൻ പ്രസിഡൻറ് ബീരാൻ കൽപ്പുറത്ത്, കോയമുഹമ്മദ്, ഹരിനാരായണൻ, കോഴിക്കോട് അബ്ദുൽ ഖാദർ ഫൗണ്ടേഷൻ പ്രസിഡൻറ് ലത്തീഫ് സ്റ്റെർലിങ്, അബൂബക്കർ കക്കോടി, എ.വി. ഫർദീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.