ഷുഹൈബ് വധം: കോടതി പരാമർശം സർക്കാർ നിലപാടിനേറ്റ പ്രഹരം ^എൻ. വേണു

ഷുഹൈബ് വധം: കോടതി പരാമർശം സർക്കാർ നിലപാടിനേറ്റ പ്രഹരം -എൻ. വേണു കോഴിക്കോട്: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധത്തിൽ സി.ബി.ഐ അേന്വഷണം വേണ്ടെന്ന സർക്കാർ നിലപാടിനേറ്റ തിരിച്ചടിയാണ് ഹൈകോടതി വിധിയെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. കൊല്ലിച്ചവർ സുരക്ഷിതരായിരിക്കുന്നതാണ് കൊലപാതകം ആവർത്തിക്കപ്പെടുന്നതിന് കാരണമെന്നത് വ്യക്തമാണ്. ടി.പി കേസ് ഗൂഢാലോചന പുറത്തുവന്നാൽ വൻ സ്രാവുകൾ പിടിക്കപ്പെടുമെന്നറിയാവുന്നതുകൊണ്ടാണ് ടി.പി വധഗൂഢാലോചന കേസ് സി.ബി.ഐ അേന്വഷിക്കണമെന്ന ഹരജിയിൽ സർക്കാർ ഹൈകോടതിൽ തടസ്സവാദമുന്നയിക്കുന്നത്. കണ്ണൂരിലെ സമാധാന യോഗത്തിൽ ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണമാകാം എന്ന മന്ത്രിയുടെ വാഗ്ദാനം മുഖ്യമന്ത്രി പിണറായി വിജയൻ അട്ടിമറിച്ചത് നേതാക്കൾ അകത്താകുമെന്ന ഭയം കാരണമാണെന്നും എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. നവദമ്പതിമാർക്ക് മാർഗനിർദേശക ക്യാമ്പ് കോഴിക്കോട്: നവദമ്പതിമാർക്ക് ജീവിത വീക്ഷണവും ധാർമികബോധവും സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകളും ആരോഗ്യ ബോധവത്കരണവും ലക്ഷ്യമാക്കി വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷ​െൻറ കീഴിൽ 'മവദ്ദ' എന്ന പേരിൽ ഏകദിന വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 18ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ കോഴിക്കോട് ഹോട്ടൽ സ്പാനിലാണ് പരിപാടി. ഫോൺ: 99460425525.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.