കോഴിക്കോട്: സിവിൽ സർവിസ് അക്കാദമിയുടെ കോഴിക്കോട് സബ് സെൻററിൽ വിവിധ കോഴ്സുകൾ ആരംഭിക്കുന്നു. ഏപ്രിൽ നാലു മുതൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ടാലൻറ് ഡെവലപ്മെൻറ് ക്രാഷ് കോഴ്സ് ആരംഭിക്കും. േമയ് നാല് വരെയുള്ള കോഴ്സിന് തിങ്കൾ മുതൽ വെള്ളി വരെ ക്ലാസുകൾ ഉണ്ടാവും. പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്ക് ഒരു മാസം ദൈർഘ്യമുള്ള സിവിൽ സർവിസ് ഫൗണ്ടേഷൻ ക്ലാസുകൾ ഏപ്രിൽ നാലിന് ആരംഭിക്കും. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ സിവിൽ സർവിസ് കോഴ്സ് ജൂണിൽ ആരംഭിക്കും. എല്ലാ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ക്ലാസുകളുണ്ടാകുക. ആറു മാസത്തെ സിവിൽ സർവിസ് പ്രിലിംസ് കം മെയിൻസ് ക്ലാസുകൾക്ക് രണ്ട് ബാച്ചുകളും ഉണ്ടാകും. ഒരു വർഷത്തെ സിവിൽ സർവിസ് പ്രിലിംസ് കം മെയിൻസ് വീക്കെൻഡ് ക്ലാസുകളും ഉടൻ ആരംഭിക്കും. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വർഷത്തെ ടാലൻറ് ഡെവലപ്മെൻറ് ക്ലാസും ജൂണിൽ ആരംഭിക്കും. ഫോൺ: 0495 2386400. കൂടിക്കാഴ്ച മാറ്റി കോഴിക്കോട്: ആരോഗ്യവകുപ്പിെൻറ ജില്ല മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി മാർച്ച് എട്ടിന് സ്റ്റാഫ് നഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നടത്താനിരുന്ന കൂടിക്കാഴ്ച മറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.