സ്വയംതൊഴിലെന്ന സ്വപ്​നം യാഥാർഥ്യമാക്കാൻ 'അവരൊരുങ്ങി​'

കോഴിക്കോട്: പീപ്ൾസ് ഫൗണ്ടേഷ​െൻറ 'ഉണർവ് 2017' പദ്ധതിയുടെ ഭാഗമായി ജെ.ഡി.ടി സ്പെഷൽ സ്കൂളിൽ പാരാപ്ലീജിക് രോഗികൾക്കായി നടത്തിയ സ്വയംതൊഴിൽ പരിശീലന ക്യാമ്പിന് സമാപനം. ജെ.ഡി.ടിയുടെയും ബ്രിഡ്കോ ആൻഡ് ബ്രിഡ്കോയുടെയും സഹകരണത്തോടെയാണ് മൊബൈൽ സർവിസ് കോഴ്സ് പരിശീലനം നൽകിയത്. നെട്ടല്ലിന് ക്ഷതം സംഭവിച്ച് ജോലികൾക്കൊന്നും പോകാനാവാതെ വിഷമിക്കുന്നവർക്ക് തൊഴിൽപരിശീനം നൽകി വരുമാനമാർഗം കണ്ടെത്തിക്കൊടുക്കുകയാണ് പദ്ധതിയുെട ലക്ഷ്യം. ജെ.ഡി.ടി സ്പെഷൽ സ്കൂളിൽ നടന്ന ക്യാമ്പിൽ നിന്ന് തെരഞ്ഞെടുത്ത 11 േപർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. മൊബൈൽ ഫോൺ റിപ്പയറിങ്ങും സർവിസുമാണ് പരിശീലിപ്പിച്ചത്. കഴിഞ്ഞ ജൂൺ നാലിനാണ് പരിശീലനം ആരംഭിച്ചത്. പരിശീലനം കഴിഞ്ഞിറങ്ങുന്നവർക്ക് േജാലി നേടാനുള്ള സഹായവും സംഘാടകരുെട ആലോചനയിലുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് മൊബൈൽ സർവിസ് തുടങ്ങാനുള്ള സൗകര്യവുമൊരുക്കും. ഇതിനുവേണ്ട എല്ലാ സഹായവും നൽകാൻ പീപ്ൾ ഫൗണ്ടേഷൻ ശ്രമിക്കുമെന്നും ഇൗ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താൽപര്യമുള്ളവർ സംഘടനയെ സമീപിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. പീപ്ൾ ഫൗണ്ടേഷ​െൻറ 'ഉണർവ് -2017'​െൻറ ഭാഗമായി മറ്റു ജില്ലകളിലും പരീശീലന പരിപാടികൾ നടക്കുന്നുണ്ട്. ഗ്രാഫിക് ഡിസൈനിങ്, ഫോേട്ടാ എഡിറ്റിങ്, പേപ്പർ ബാഗ് നിർമാണം, നോട്ട് ബുക്ക് നിർമാണം തുടങ്ങിയവയാണ് നടക്കുന്നത്. ഫോൺ: 9895447272.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.