ജലഅതോറിറ്റി അദാലത്ത്​

കോഴിക്കോട്: ഗാർഹിക-ഗാർഹികേതര ഉപഭോക്താക്കളുടെ വെള്ളക്കരം കുടിശ്ശിക തീർപ്പാക്കുന്നതിന് കേരള ജല അതോറിറ്റി പി.എച്ച് ഡിവിഷൻ കോഴിക്കോടിന് കീഴിൽ അദാലത്ത് സംഘടിപ്പിക്കും. 20ന് രാവിലെ 10 മുതൽ നാലുവരെയാണ് അദാലത്ത്. ദീർഘകാലമായി കുടിശ്ശികയുള്ള ഉപഭോക്താക്കൾ മാർച്ച് 13ന് മുമ്പ് തങ്ങളുടെ പരാതികൾ ബന്ധപ്പെട്ട സബ്ഡിവിഷൻ ഒാഫിസുകളിൽ എത്തിക്കണം. കരിഞ്ഞതിൽ പാതി വിളഞ്ഞു; നൂറുമേനിയോടെ കക്കോടി: അധികൃതരുടെ അനാസ്ഥയിൽ പാതികരിഞ്ഞ പുഞ്ചയിൽ വിളഞ്ഞത് നൂറുമേനി. കിരാലൂർ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഇരുപത്തഞ്ചേക്കറോളം ഭൂമിയിൽ നടത്തിയ നെൽകൃഷിക്ക് ജലസേചന സൗകര്യമില്ലാതിരുന്നതിനാൽ ഏക്കർകണക്കിന് കൃഷി കരിഞ്ഞുണങ്ങിയിരുന്നു. പാടശേഖര സമിതി പ്രവർത്തകർ പൈപ്പ് ഉപയോഗിച്ച് അകലെനിന്ന് വെള്ളമെത്തിച്ച് നനച്ചുസംരക്ഷിച്ച നെല്ലാണ് നൂറുമേനി വിളഞ്ഞ് കർഷകരെ രക്ഷിച്ചത്. നാൽപത് വർഷത്തിലധികമായി കൃഷിചെയ്യാത്ത വയലേലകളെ കതിരണിയിക്കാൻ പ്രവർത്തകർ അത്യധ്വാനം ചെയ്യുേമ്പാൾ ജലസേചന സൗകര്യത്തിനായി പ്രവർത്തകർ പല വാതിലുകൾ മുട്ടിയെങ്കിലും കനിഞ്ഞില്ല. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഇത്രയേറെ ഭൂമിയിൽ കൃഷിചെയ്തത് ജില്ലയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിളവെടുപ്പി​െൻറ ഉദ്ഘാടനം ശനിയാഴ്ച നടക്കും. പാടശേഖര സമിതി പ്രസിഡൻറ് എം.ടി. സുധാകരൻ, കൺവീനർ വി. ബാബു, തണ്ണീർത്തട സമിതി കൺവീനർ സുജേഷ്കുമാർ, കൃഷി ഒാഫിസർ ബിന്ദു, വാർഡ് അംഗങ്ങളായ എം. രാജേന്ദ്രൻ, പ്രേമവല്ലി എന്നിവരുടെ നേതൃത്വത്തിലാണ് നെൽകൃഷി നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.