കുഞ്ഞുറോക്കറ്റുകൾ വിക്ഷേപിച്ച്​ കൊടിയത്തൂർ ജി.എം.യു.പി വിദ്യാർഥികൾ

കോഴിക്കോട്: ഒന്നിനു പിറകെ ഒന്നായി ഏഴ് റോക്കറ്റുകൾ വാനിലേക്ക് കുതിച്ചപ്പോൾ കുട്ടികളുടെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. തങ്ങളുടെ കൂട്ടുകാർ നിർമിച്ച റോക്കറ്റുകളാണ് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലെ 800ലേറെ വിദ്യാർഥികൾ കൗണ്ട് ഡൗൺ ചൊല്ലി വാനിലേക്ക് യാത്രയാക്കിയത്. കോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രവും സ്കൂളിലെ സയൻസ് ക്ലബും ചേർന്നാണ് റോക്കറ്റ് വിക്ഷേപണം ഒരുക്കിയത്. വിദ്യാർഥികളിലെ ശാസ്ത്രാഭിരുചി പരിപോഷിപ്പിക്കുന്നതിന് സ്കൂളിൽ ആരംഭിച്ച 'സയൻസ് ഗ്ലോബ്' പദ്ധതിയുടെ ഭാഗമായായിരുന്നു റോക്കറ്റ് വിക്ഷേപണം. ഇതിന് മുന്നോടിയായി സ്കൂളിൽ നടന്ന ശാസ്ത്ര കൗതുക പഠന ശിബിരത്തിന് മേഖല ശാസ്ത്രകേന്ദ്രത്തിലെ എം. ബിനോജ് നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻറ് ഉമർ പുതിയോട്ടിൽ, ഹെഡ്മാസ്റ്റർ യു.പി. റസാഖ്, കെ. അബ്ദുസ്സലാം, യു.പി. നാസർ മാസ്റ്റർ, എം. ഗിരീഷ്കുമാർ, എം.കെ. മുഹമ്മദ് ബഷീർ, എം.കെ. ഷക്കീല, നാസർ കണ്ണാട്ടിൽ, കെ.കെ. നവാസ് എന്നിവർ സംബന്ധിച്ചു. വിദ്യാർഥികളായ ഷബിൻ നസീർ, പി. ഫാരിഹ്, കിസ്വ, അനാമിക, അലീഫ്, ആസ്യ മറിയം, യഹിയ, മുഹമ്മദ് റാഫി, റാഷിദ, ഹാദി തുടങ്ങിയവരാണ് മേഖല ശാസ്ത്രകേന്ദ്രം വിദഗ്ധരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ റോക്കറ്റ് നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.