ലഹരിക്കെതിരെ വള്ളിയോത്ത് പ്രദേശം കൈകോര്‍ക്കുന്നു

എകരൂല്‍: വര്‍ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് പ്രദേശം കൈകോര്‍ക്കുന്നു. ലഹരി വില്‍പന തടയുന്നതിനും ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനും 'ജനനന്മ ലഹരി വിരുദ്ധ സമിതി' എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ചു. പ്രദേശത്ത് ലഹരി ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപയോഗവും വ്യാപകമായ സാഹചര്യത്തിലാണ് ക്ഷേത്ര കമ്മിറ്റിയുടെയും, മഹല്ല് കമ്മിറ്റിയുടെയും ഭാരവാഹികളുടെ പിന്തുണയോടെ കൂട്ടായ്മ രൂപവത്രിച്ചത്. സമിതിയുടെ ആഭിമുഖ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് വള്ളിയോത്ത് അങ്ങാടിയില്‍ പൊതുസമ്മേളനം നടക്കും. താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവന്‍, മദ്യ നിരോധന സമിതി ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.