വേനൽ കനത്തു, ദാഹജലത്തിനായി ചൂരിയറ്റക്കാർ നെട്ടോട്ടത്തിൽ

*ടാങ്കറിലെത്തിക്കുന്ന വെള്ളമാണ് പ്രദേശത്തുള്ളവരുടെ ഏക ആശ്രയം വെങ്ങപ്പള്ളി: വേനൽ ചൂടിൽ നാട് കത്തിയെരിയുമ്പോൾ ദാഹജലത്തിനായി നെട്ടോട്ടത്തിലാണ് ചൂരിയറ്റ കോളനി വാസികൾ. വെങ്ങപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡ് ചൂരിയറ്റ നാല് സ​െൻറ് ലക്ഷം വീട് കോളനിക്കാരാണ് മാസങ്ങളായി കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. 2007 കാലഘട്ടത്തിൽ നിർമിച്ചുനൽകിയ കുടിവെള്ള പദ്ധതി താളം തെറ്റിയതാണ് പ്രശ്നം രൂക്ഷമായത്. ആദിവാസികളടക്കം 35ഓളം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. കോളനിക്ക് മുകളിലായി നിർമിച്ച കുടിവെള്ള ടാങ്കിൽനിന്നു ഓരോ വീടുകളിലേക്കും പൈപ്പു വഴി വെള്ളം എത്തിക്കുന്ന പദ്ധതിയായിരുന്നുമുമ്പ് പഞ്ചായത്ത് നടപ്പാക്കിയത്. എന്നാൽ, നിർമാണം പൂർത്തീയായി ജല വിതരണം തുടരുന്നതിനു മുേമ്പ നിലച്ചു. നിർമാണത്തിലെ അപാകതമൂലം ജലവിതരണം നടക്കാതെയായി. പഞ്ചായത്ത് വരൾച്ച ദുരിതാശ്വാസ പദ്ധതി പ്രകാരം സ്ഥാപിച്ച ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് നിലവിൽ പ്രദേശത്തെ കുടുംബങ്ങൾ കുടിവെള്ളം ശേഖരിക്കുന്നത്. ടാങ്കറിലെത്തുന്ന വെള്ളം പല കുടുംബങ്ങൾക്കും വീട്ടാവശ്യത്തിനു പോലും വെള്ളം തികയാത്ത സ്ഥിതിയാണ്. പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും നിർമാണം തുടങ്ങുക പോലും ചെയ്യാത്തതിൽ പ്രതിഷേധം വ്യാപകമാണ്. TUEWDL9 കുടിവെള്ള ക്ഷാമം രൂക്ഷമായ ചൂരിയറ്റ ലക്ഷം വീട് കോളനിയിൽ നോകുകുത്തിയായ കുടിവെള്ള ടാങ്ക് കുടിക്കാന്‍ വെള്ളവും താമസിക്കാന്‍ വീടുമില്ല; മാമാട്ടുകുന്ന് കോളനിക്കാർക്ക് ദുരിതജീവിതം മാനന്തവാടി: 10 വര്‍ഷം മുമ്പ് എ.കെ.എസി​െൻറ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം നടത്തി താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ ദുരിതക്കയത്തില്‍. എടവക പഞ്ചായത്തിലെ മാമാട്ടുകുന്ന് കൈേയറ്റ ഭൂമിയിലെ പത്തിലധികം കുടുംബങ്ങളാണ് കിടക്കാന്‍ ഒരിടമില്ലാതെയും കുടിക്കാന്‍ വെള്ളമില്ലാതെയും ദുരിതജീവിതം നയിക്കുന്നത്. ഈ സമരഭൂമിയിലെ പത്തിലധികം കുടുംബങ്ങള്‍ 2006, 2007 വര്‍ഷത്തിലാണ് തൊട്ടടുത്ത് പല കോളനികളില്‍നിന്നായി ഇവിടെ കുടില്‍കെട്ടി താമസം തുടങ്ങിയത്. വര്‍ഷം 10 കഴിഞ്ഞിട്ടും ഇവരുടെ ദുരിതത്തിന് അറുതിയായില്ല. സമരത്തിന് നേതൃത്വം നല്‍കിയവരോ പട്ടികവര്‍ഗ വകുപ്പോ പഞ്ചായത്ത് അധികൃതരോ ഒരു ആനുകൂല്യവും ഇവര്‍ക്ക് നല്‍കിയിട്ടില്ല. സ്വച്ഛ് ഭാരത് പദ്ധതിയില്‍ കക്കൂസ് നിര്‍മിച്ചെങ്കിലും ഉപയോഗയോഗ്യമല്ല. 2016-17 വര്‍ഷത്തില്‍ വരള്‍ച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള ടാങ്ക് സ്ഥാപിച്ചെങ്കിലും ഒരു തുള്ളി വെള്ളത്തി​െൻറ ഗുണം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് കോളനിവാസികൾ പറയുന്നു. ഒരിക്കല്‍ പോലും ടാങ്കുകളില്‍ വെള്ളം നിറച്ചിട്ടില്ല. മീറ്ററുകളോളം ദൂരെനിന്നു തലച്ചുമടായാണ് കുടിവെള്ളം കോളനിയിലെത്തിക്കുന്നത്. ആദിവാസി ഉന്നമനത്തിനായി കോടികള്‍ പൊടിക്കുമ്പോഴാണ് പത്തോളം കുടുംബങ്ങള്‍ ദുരിതജീവിതം നയിക്കുന്നത്. TUEWDL3 മാമാട്ടുകുന്ന് കോളനിയിലെ വീടുകളിലൊന്ന് ചീക്കല്ലൂർ പാലം: അപ്രോച് റോഡ് പൂർത്തീകരിക്കാത്തതിൽ യു.ഡി.എഫ് മാർച്ച് പനമരം: ചീക്കല്ലൂർ പാലം അപ്രോച് റോഡ് നിർമാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് നടവയൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ്, പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു. ഉപരോധ സമരം ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അധികാരത്തിൽ വന്നാൽ ആറു മാസത്തിനകം ചീക്കല്ലൂർ പാലം അപ്രോച് റോഡ് പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കുമെന്ന് എൽ.ഡി.എഫ് മുന്നണി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, 20 മാസം കഴിഞ്ഞിട്ടും പ്രാരംഭ പ്രവർത്തനങ്ങൾപോലും തുടങ്ങാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് സമരവുമായി രംഗത്തേക്ക് വന്നിരിക്കുന്നത്. ഒമ്പതുകോടി രൂപ മുടക്കി ഏഴു വർഷം മുമ്പാണ് പാലം പണി പൂർത്തീകരിക്കുന്നത്. എന്നാൽ, അപ്രോച് റോഡ് ഭൂമി സംബന്ധമായി സ്വകാര്യ വ്യക്തി നൽകിയ പരാതി കോടതിയിലെത്തിയതോടെ നിർമാണം മുടങ്ങി. തുടർന്ന് 2015ൽ യു.ഡി.എഫി​െൻറ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചു. എന്നാൽ, ഇപ്പോഴത്തെ സർക്കാർ കാര്യത്തോട് മുഖംതിരിഞ്ഞു നിൽക്കുകയാണ്. നടവയൽ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വിൻസ​െൻറ് ചേരലിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെംബർ എൻ.ഡി. അപ്പച്ചൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ, ജില്ല പഞ്ചായത്ത് ഡിവിഷൻ മെംബർ പി. ഇസ്മായിൽ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടവൻ ഹംസ, കെ.കെ. വിശ്വനാഥൻ മാസ്റ്റർ, ഒ.വി. അപ്പച്ചൻ, നജീബ് കരണി, ടി. നാരായണൻ നായർ, ശംഷാദ് മരക്കാർ, മോയിൻ കടവൻ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. TUEWDL8 ഉപരോധ സമരം ഡി.സി.സി പ്രസിഡൻറ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു വയനാടിനെ പ്രത്യേക പുഷ്പവിള മേഖലയായി 16ന് പ്രഖ്യാപിക്കും *ഓര്‍ക്കിഡ് മേളക്കായുള്ള ഒരുക്കം അന്തിമഘട്ടത്തിൽ കല്‍പറ്റ: വയനാടിനെ പുഷ്പവിളകളുടെയും സുഗന്ധ നെല്ലിനങ്ങളുടെയും സവിശേഷ കാര്‍ഷിക മേഖലയായി 16ന് രാവിലെ 10ന് അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ത്രിദിന ഓര്‍ക്കിഡ് മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിക്കും. ഇതിനുള്ള മുന്നൊരുക്കം അന്തിമദശയിലാണെന്ന് അമ്പവലയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍, സവിശേഷ പുഷ്പവിള മേഖലയുടെ ചുമതലയുള്ള കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു. പനമരം ബ്ലോക്കിലെ പുല്‍പള്ളി, മുളളന്‍കൊല്ലി പഞ്ചായത്തുകളും ബത്തേരി ബ്ലോക്കിലെ ബത്തേരി നഗരസഭയും നൂൽപുഴ, നെന്മേനി, മീനങ്ങാടി, അമ്പലവയല്‍ പഞ്ചായത്തുകളുമാണ് തുടക്കത്തില്‍ സവിശേഷ പുഷ്പവിള മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പത്തും മാനന്തവാടി പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലെ 20ഉം ഏക്കര്‍ ഭൂമിയും പുഷ്പവിള മേഖലയുടെ ഭാഗമാണ്. പ്രഥമഘട്ടത്തില്‍ 70 ഏക്കറിലാണ് പുഷ്പവിളകള്‍ കൃഷി ചെയ്യുക. ഇതില്‍ അഞ്ചുവീതം ഏക്കര്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലുമായിരിക്കും. പുഷ്പവിള മേഖലയില്‍ ഓര്‍ക്കിഡ്, ആന്തൂറിയം, റോസ് ഇനങ്ങളും ജെര്‍ബറ, ചെണ്ടുമല്ലി, കുറ്റിമുല്ല, വാടാമുല്ല, ഹെലിക്കോണിയ, ഗ്ലാഡിയോലസ് എന്നിവയുമാണ് കൃഷിചെയ്യുക. കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്നതടക്കം പൂക്കളുടെ സംഭരണത്തിനും വിപണനത്തിനും ജില്ലയിലെ നാല് ബ്ലോക്ക് ആസ്ഥാനങ്ങളിലും ഫ്ലോറി കൾചര്‍ െഡവലപ്മ​െൻറ് സൊസൈറ്റിക്കു കീഴില്‍ സംവിധാനമൊരുക്കും. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലും ബത്തേരി ബ്ലോക്കിലുമായി ഇതിനകം നൂറില്‍പരം കര്‍ഷകര്‍ പുഷ്പവിള കൃഷിയില്‍ താൽപര്യം അറിയിച്ചതായി ഷാജി അലക്‌സാണ്ടര്‍ പറഞ്ഞു. ഇവര്‍ക്കുള്ള നടീല്‍ വസ്തുക്കളും സാങ്കേതിക സഹായവും സൗജന്യമായി ലഭ്യമാക്കും. കൃഷി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 16, 17, 18 തീയതികളില്‍ അമ്പലവയലില്‍ ഓര്‍ക്കിഡ് മേള നടക്കുക. ഓര്‍ക്കിഡുകളുടെ ഔഷധഗുണവും പുഷ്പവിള പ്രാധാന്യവും എന്ന വിഷയത്തില്‍ ദേശീയ ശില്‍പശാലയും സമ്മേളനവും മേളയുടെ ഭാഗമാണ്. അമ്പലവയലില്‍ ഓര്‍ക്കിഡ് മേളയില്‍ പങ്കെടുക്കുന്നതിനു സിക്കിമില്‍നിന്നു സംഘം എത്തുന്നുണ്ട്. വയനാട്ടില്‍ ഓര്‍ക്കിഡ് കൃഷിക്ക് പ്രത്യേകം ഭൂമി കെണ്ടത്തേണ്ടതില്ല. തോട്ടങ്ങളിലെ കാപ്പിച്ചെടികളിലും മരങ്ങളിലും ഓര്‍ക്കിഡ് കൃഷി ചെയ്യാം. ഓര്‍ക്കിഡ് പൂക്കളുടെ വിപണന സാധ്യതയും വലുതാണ്. മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആയിരത്തിൽപരം ഓര്‍ക്കിഡുകളുടെ ശേഖരമുണ്ടെന്നും ഡോ. രാജേന്ദ്രന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.