ടെലഫോൺ അദാലത്ത​്​

കോഴിക്കോട്: കോഴിക്കോട്, വയനാട് റവന്യൂ ജില്ലകളിലെ ടെലഫോൺ ഉപഭോക്താക്കളുടെ പരാതികൾക്ക് തീർപ്പ് കൽപ്പിക്കുന്നതിനായി 2018 ഏപ്രിൽ അവസാനം നടത്തുന്നു. വ്യക്തികൾ സമർപ്പിക്കുന്ന പരാതികൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളൂ. അസോസിയേഷനിൽനിന്നുള്ള പരാതികൾ, കൂട്ട ഹരജികൾ, കോടതിയിൽ നിലവിലുള്ള പരാതികൾ, കഴിഞ്ഞ അദാലത്തുകളിൽ തീരുമാനമെടുത്ത പരാതികൾ എന്നിവ പരിഗണിക്കുന്നതല്ല. പരാതികൾ, മുമ്പ് സമർപ്പിച്ച പരാതികളുടെ പകർപ്പുകൾ സഹിതം ടൈപ് ചെയ്തോ അല്ലെങ്കിൽ എഴുതിയോ ജീജാ നിർമൽ, അസി. ജനറൽ മാനേജർ (ഒ.പി), കെയർഒാഫ് ജനറൽ മാനേജർ ടെലകോം, ബി.എസ്.എൻ.എൽ, ബാലൻ കെ. നായർ റോഡ്, കോഴിക്കോട് -673001 എന്ന വിലാസത്തിൽ ഇൗമാസം 22നോ അതിനു മുേമ്പാ ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷകനെ ബന്ധപ്പെടാനുള്ള ടെലഫോൺ നമ്പർ എഴുതണം. അപേക്ഷ സമർപ്പിക്കുന്ന കവറിനു പുറത്ത് 'ടെലഫോൺ അദാലത്ത് ഏപ്രിൽ 2018' എന്ന് രേഖപ്പെടുത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.