സി.എൻ. അഹമ്മദ്​ മൗലവി പുരസ്​കാരത്തിന്​ കൃതികൾ ക്ഷണിച്ചു

കോഴിക്കോട്: ഇസ്ലാമിക വിഷയങ്ങളെക്കുറിച്ച് (മതം, ചരിത്രം, സംസ്കാരം, ദർശനം) രചിക്കപ്പെട്ട മൗലിക ഗ്രന്ഥങ്ങൾക്കുള്ള സി.എൻ. അഹമ്മദ് മൗലവി എം.എസ്.എസ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപയാണ് അവാർഡ് തുക. 2015 ജനുവരി ഒന്നു മുതൽ 2017 ഡിസംബർ വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ മൗലിക കൃതികൾക്കാണ് പുരസ്കാരം. രണ്ട് കോപ്പികൾ വീതം 2018 മാർച്ച് 30നു മുമ്പായി കൺവീനർ, സി.എൻ. അഹമ്മദ് മൗലവി എൻഡോവ്മ​െൻറ് കമ്മിറ്റി, മുസ്ലിം സർവിസ് സൊസൈറ്റി, ചെറൂട്ടി റോഡ്, കോഴിേക്കാട് -1 എന്ന വിലാസത്തിൽ അയക്കണം. ഗ്രന്ഥകാരന്മാർക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.