ത്രിപുരയിലെ സംഘ്​പരിവാർ ആക്രമണത്തിൽ പ്രതിഷേധം

കോഴിക്കോട്: ത്രിപുരയിൽ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സംഘ്പരിവാർ സംഘം നടത്തുന്ന നിഷ്ഠുരമായ ആക്രമണസംഭവങ്ങളിൽ സി.പി.എം ജില്ലകമ്മിറ്റി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം 60 നിയമസഭാ മണ്ഡലങ്ങളിലും വ്യാപകമായ ആക്രമണങ്ങളാണ് ബി.ജെ.പി-ഐ.പി.എഫ്.ടി സംഘങ്ങൾ അഴിച്ചുവിട്ടത്. കേന്ദ്ര അധികാരവും പണവും ഉപയോഗിച്ച് ത്രിപുരയിലെ ജനാധിപത്യപ്രക്രിയയെ തന്നെ പ്രഹസനമാക്കിയ സംഘ്പരിവാർ നേതൃത്വം കമ്യൂണിസ്റ്റ് ഉന്മൂലനം ലക്ഷ്യംവെച്ചുള്ള അക്രമങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ജില്ലകമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സി.പി.എം ഓഫിസുകളും സ്ഥാപനങ്ങളും മാത്രമല്ല മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കും നേരെ അക്രമണം അഴിച്ചുവിടുകയാണ് സംഘ്പരിവാർ. അഗർത്തലയിലെ ബലോണിയയിൽ സ്ഥാപിച്ച ലെനിൻ പ്രതിമ ജെ.സി.ബി ഉപയോഗിച്ച് സംഘ്പരിവാർ ക്രിമിനൽ സംഘം തകർത്തു. ത്രിപുരയിലെ ഏറ്റവും വലിയ ബഹുജനവിപ്ലവപ്രസ്ഥാനത്തെ വർഗീയ ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് തകർക്കാനാണ് ബി.ജെ.പി നേതൃത്വവും അവർക്കുപിറകിൽ കളിക്കുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ പ്രത്യേക താൽപര്യമുള്ള അമേരിക്കൻ ചാരസംഘടനകളും ശ്രമിക്കുന്നതെന്ന് എല്ലാ ജനാധിപത്യവാദികളും രാജ്യസ്നേഹികളും തിരിച്ചറിയണമെന്ന് ജില്ലകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.