കോഴിക്കോട്: ജോസഫ് സ്റ്റാലിൻ അനുസ്മരണ ദിനാചരണത്തിെൻറ ഭാഗമായി എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) പാർട്ടിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ റാലിയും പൊതുയോഗവും നടത്തി. എസ്.യു.സി.െഎ ജില്ല സെക്രട്ടറി എ. ശേഖർ ഉദ്ഘാടനം ചെയ്തു. മാർക്സിസം-ലെനിനിസത്തിന് കനത്ത സംഭാവന നൽകിക്കൊണ്ട് ലോക തൊഴിലാളി വർഗ മുന്നേറ്റത്തിന് നേതൃത്വം നൽകിയ സ്റ്റാലിനെ കൂടുതൽ അടുത്തറിയണമെന്ന് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. പി.എം. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പി.കെ. തോമസ്, ജ്യോതി പ്രകാശ്, പോൾ ടി. സാമുവൽ, പി.വി. ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.