ഗ്രന്ഥാലയം തുറന്നു

കുറ്റ്യാടി: കാവിലുമ്പാറ ഗവ. ഹൈസ്കൂളിൽ ആരംഭിച്ച പുത്തൻപുരയിൽ ജാനു സ്മാരക ഗ്രന്ഥാലയം പ്രഫ. കെ. പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. പുത്തൻപുരയിൽ അശോകൻ ഗ്രന്ഥാലയത്തിലേക്ക് അമ്പതിനായിരം രൂപയുടെ ശാസ്ത്ര പുസ്തകങ്ങൾ സംഭാവന ചെയ്തു. പി.ടി.എ പ്രസിഡൻറ് രഞ്ജിനി പ്രദീപ് പുസ്തകം ഏറ്റുവാങ്ങി. കുന്നുമ്മൽ ബ്ലോക്ക് എംപ്ലോയീസ് കോഓപറേറ്റീവ് സൊസൈറ്റി സംഭാവന ചെയ്ത അലമാര സെക്രട്ടറി അജൽ കൈമാറി. സജിത്ത്കുമാർ, എം.എം. റോയ്, കെ.ജെ. ഷീല, ഹെഡ്മാസ്റ്റർ പി.സി. മോഹനൻ, വി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.പി. സുധീഷ് അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് ഫോറം സമ്മേളനം കുറ്റ്യാടി: സീനിയർ സിറ്റസൺസ് ഫോറം കുറ്റ്യാടി പഞ്ചായത്ത് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.എം. അമ്മദ് അധ്യക്ഷത വഹിച്ചു. നിട്ടൂർ വി. രാഘവൻ, പൂതേരി ദാമോദരൻ നായർ, കെ.കെ. ഗോവിന്ദൻകുട്ടി, വാർഡ് മെംബർ കെ.വി. ജമീല, ഒ.വി. ലതീഫ്, വേണുഗോപാലൻ നമ്പ്യാർ, ഇ.സി. ബാലൻ, കെ.കെ. അമ്മദ്, ഡൽഹി കേളപ്പൻ എന്നിവർ സംസാരിച്ചു. വയോജന സംഗമം മൂസ ഉദ്ഘാടനം ചെയ്തു. കുനിയിൽ കുമാരൻ അധ്യക്ഷത വഹിച്ചു. കുനിയിൽ കുമാരൻ, വേണുഗോപാലൻ, വാനത്ത് കുഞ്ഞമ്മദ് ഹാജി, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.