ചലച്ചിത്രോത്സവം: രജിസ്​േട്രഷൻ ഇന്നുകൂടി

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമി മാർച്ച് ഒമ്പതു മുതൽ 15 വരെ കോഴിക്കോട് കൈരളി, ശ്രീ തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്േട്രഷൻ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ അവസാനിക്കും. കൽപക ബസാറിെല ചലച്ചിത്ര അക്കാദമി റീജനൽ ഒാഫിസിൽ ചെന്ന് രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസുകളുടെ വിതരണം കൈരളി തിയറ്ററിൽ മാർച്ച് എട്ടിന് രാവിലെ 10ന് ആരംഭിക്കും. ചലച്ചിത്രമേളയുടെ ലോകസിനിമ വിഭാഗത്തിൽ 22 സിനിമകൾ പ്രദർശിപ്പിക്കും. കഴിഞ്ഞ ഡിസംബറിൽ 22ാമത് ഐ.എഫ്.എഫ്.കെയിൽ മികച്ച േപ്രക്ഷക പ്രതികരണം ലഭിച്ച ചിത്രങ്ങളാണിവ. ഐ.എഫ്.എഫ്.കെയിൽ സുവർണചകോരം ലഭിച്ച ആൻ മേരി ജസീറി​െൻറ 'വാജിബ്', മികച്ച ചിത്രത്തിനുള്ള േപ്രക്ഷക പുരസ്കാരം നേടിയ 'ഐ സ്റ്റിൽ ഹൈഡ് റ്റു സ്മോക്ക്', പ്രത്യേക ജൂറി പരാമർശം നേടിയ ജോണി ഹെൻഡ്രിക്സി​െൻറ 'കാൻഡലേറിയ'തുടങ്ങിയ ചിത്രങ്ങൾ ഇതിൽ പെടുന്നു. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകി ഐ.എഫ്.എഫ്.കെയിൽ ആദരിക്കപ്പെട്ട വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊകുറോവി​െൻറ 'ദ സൺ'ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.