സംസ്ഥാന പോളിടെക്നിക് കായികമേള​ ഇന്ന്​ തുടങ്ങും

കോഴിക്കോട്: 59ാമത് സംസ്ഥാന പോളിടെക്നിക് കോളജ് കായികമേള മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തുടങ്ങും. മത്സരാർഥികളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച പൂർത്തിയായി. മേളയുടെ ഉദ്ഘാടനം ചൊവ്വാ‍ഴ്ച രാവിലെ 9.30ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. രാവിലെ 6.30ന് 5000 മീറ്റർ നടത്ത മത്സരത്തോടെ കായികമേളക്ക് തുടക്കമാവും. ആദ്യദിനം 100 മീറ്റർ പുരുഷ-വനിത ഫൈനലുൾെപ്പടെ 14 മത്സരങ്ങൾ ഉണ്ടാവും. സംസ്ഥാനത്തെ 70 പോളിടെക്നിക് കോളജുകളിൽ നിന്നുള്ള കായികതാരങ്ങളാണ് കായികമേളയിൽ മാറ്റുരക്കുന്നത്. ഗെയിംസ് മത്സരങ്ങൾ നേരേത്ത സമാപിച്ചിരുന്നു. അവശേഷിക്കുന്ന 31 ഇന അത്്ലറ്റിക്സ് മത്സരങ്ങളാണ് മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ബുധനാഴ്ച വൈകീട്ട് 4.30ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ സമ്മാനദാനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.