മതേതര പ്രസ്​ഥാനങ്ങൾ ജാഗ്രത കാട്ടണം ^കെ.എൻ.എം

മതേതര പ്രസ്ഥാനങ്ങൾ ജാഗ്രത കാട്ടണം -കെ.എൻ.എം കോഴിക്കോട്: വർഗീയ ഫാഷിസ്റ്റ് ശക്തികൾ അധികാരത്തിൽ തുടരുന്നത് തടയാൻ ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. മുജാഹിദ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ.എം ജില്ല പ്രസിഡൻറ് ബാവ ഫറോക്ക് അധ്യക്ഷത വഹിച്ചു. കെ.എൻ.എം വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ, ഡോ. സുൽഫികർ അലി, നിസാർ ഒളവണ്ണ, സി. മരക്കാരുട്ടി, പാലത്ത് അബ്ദുറഹ്മാൻ മദനി, ശബീർ കൊടിയത്തൂർ, മുഹമ്മദ് സലഫി, വി. അബ്ദുസ്സലാം, നബീൽ സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.