സൂഫിസം, ഭക്​തി: ദേശീയ സെമിനാർ എട്ടിന്​ തുടങ്ങും

കോഴിക്കോട്: സാഹിത്യത്തിൽ സൂഫിസത്തി​െൻറയും ഭക്തിയുടെയും സ്വാധീനത്തെക്കുറിച്ച് ചർച്ചചെയ്യുന്ന ദേശീയ സെമിനാർ മാർച്ച് എട്ടു മുതൽ മൂന്ന് ദിവസം മലബാർ ക്രിസ്ത്യൻ കോളജിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഒാഫ് ഫിലോസഫിക്കൽ റിസർച്ചി​െൻറ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ കോളജിലെ മലയാള വിഭാഗവും വടകരയിലെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് െഡവലപ്മ​െൻറും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്. എട്ടിന് രാവിലെ 9.30ന് കാലിക്കറ്റ് സർവകലശാല വൈസ്ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി ഇ.എച്ച്. ഹാഷിം, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. സി.എം. നീലകണ്ഠൻ, ഡോ. കെ. ഗോപാലൻകുട്ടി, പ്രഫ. ശ്രീകല നായർ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാറിനോടനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം 3.30ന് കൃഷ്ണഗീതി അവതരണവും വെള്ളിയാഴ്ച വൈകുന്നേരം 3.30ന് മൗലിദ് അവതരണവും നടക്കും. വാർത്തസമ്മേളനത്തിൽ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഗോഡ്വിജ് സാംരാജ്, സെമിനാർ ഡയറക്ടർ ഡോ. കെ.കെ.എൻ. കുറുപ്പ്, ഡോ. ജി. ശ്രീജിത്, വി.എസ്. പ്രസൂൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.