പുറമേരിയിൽ വീണ്ടും അപകടം

നാദാപുരം: പുറമേരി ഓവുചാലിലേക്ക് കാർ തെന്നിവീണ് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ പത്തരയോടെ വടകര ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽ പെട്ടത്. കാറി​െൻറ ടയറുകൾ ഓവുചാലിലേക്ക് വീണെങ്കിലും ഒരു ഭാഗം മൺതിട്ടയിൽ തട്ടി നിന്നതിനാൽ ദുരന്തം ഒഴിവായി. കാറിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ പുറത്തെത്തിക്കുകയായിരുന്നു. തൊട്ടടുത്ത് ഒരാഴ്ച മുമ്പ് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയുണ്ടായിരുന്നു നാദാപുരത്ത് പ്രസിൽ മോഷണം നാദാപുരം: ടൗണിലെ പ്രിൻറിങ് പ്രസ് കുത്തിത്തുറന്ന് മോഷണം. പൂച്ചക്കൂൽ റോഡിലെ ചാലഞ്ച് പ്രസിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ പ്രസിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് കടയുടെ പിൻവശത്തെ പൂട്ടു പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കടക്ക് അകത്തെ പേപ്പറുകളും മറ്റും വാരി വലിച്ചിട്ട നിലയിൽ കണ്ടെത്തി. മേശപ്പുറത്ത് ഉണ്ടായിരുന്ന സംഭാവന പെട്ടിയിൽ നിക്ഷേപിച്ച ഇരുനൂറോളം രൂപ കവർന്നു. ഉടമ അൻസാർ ഓറിയോൺ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നാദാപുരം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. തെരുവംപറമ്പിൽ അഗ്നിബാധ; നാട്ടുകാർ പരിഭ്രാന്തരായി കല്ലാച്ചി: തെരുവംപറമ്പിൽ ആളൊഴിഞ്ഞ പറമ്പിലുണ്ടായ തീപിടിത്തം നാട്ടുകാരെ പരിഭ്രാന്തരാക്കി. ചിയ്യൂർ സബ് സ്റ്റേഷൻ പരിസരത്തെ നാരങ്ങോളി ചെറിയ കുഞ്ഞമ്മദി​െൻറ ഉടമസ്ഥതയിലുള്ള മുപ്പത് സ​െൻറ് സ്ഥലത്തെ വിജനമായ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട് പരിഭ്രാന്തരായ പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ചേലക്കാട് നിന്നെത്തിയ അഗ്നിശമന സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ കെടുത്തിയതിനാൽ തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടയാനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.