മേപ്പയൂർ: രാജ്യം വർഷങ്ങളായി ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ എല്ലാവിഭാഗം ജനങ്ങളും തയാറാവണമെന്നും കക്ഷിഭേദമന്യേ എല്ലാവരും അതിനുവേണ്ടി പ്രതികരിക്കണമെന്നും കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ല ചെയർമാൻ വി.പി. അബ്ദുസലാം അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ. അസ്ഗറലി, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി കെ.എം.എ. അസീസ്, നൗഷാദ് കരുവണ്ണൂർ, ഐ.എസ്.എം ജില്ല സെക്രട്ടറി സലാം കല്ലേരി, സാബിഖ് പുല്ലൂർ, ഹമീദലി അരൂർ, അലി കിനാലൂർ, ഫാത്തിമ ചാലിക്കര, അബ്ദുൽ ഖാദർ ചെങ്ങോട്ടുകാവ്, വമ്പൻ പയ്യോളി എന്നിവർ സംസാരിച്ചു. നോർത്ത് ജില്ല കൺവീനർ എൻ.കെ.എം. സക്കരിയ്യ സ്വാഗതവും ടി.പി. മൊയ്തു വടകര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.