പേരാമ്പ്ര: പെൻഷൻകാർക്ക് ചികിത്സ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, കേന്ദ്ര സർക്കാർ അനുവദിച്ച ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാമ്പ്ര നടത്തി. ഡി.സി.സി സെക്രട്ടറി ഇ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ഇ. അശോകൻ, രാജൻ മരുതേരി, ബി. ഉണ്ണികൃഷ്ണൻ, വേലായുധൻ കീഴരിയൂർ, അബൂബക്കർ പനോട്ട്, പി.കെ. രാഘവൻ, ടി.പി. നാരായണൻ, കെ.എം. ശ്രീനിവാസൻ, കെ.പി. ഭാസ്കരൻ, ടി.പി. ബാലൻ, വി. ആലീസ് മാത്യു, നളിനി നല്ലൂർ, സി. കുഞ്ഞികൃഷ്ണൻ, കെ.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.