മഹല്ല് കുടുംബസംഗമം

പേരാമ്പ്ര: വെള്ളിയൂർ മസ്ജിദുൽ ഹുദ മഹല്ല് കമ്മിറ്റി നേതൃത്വത്തിൽ അബ്ദുൽ ജബ്ബാർ ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് പി. ഇമ്പിച്ചിമമ്മു അധ്യക്ഷത വഹിച്ചു. സുലൈമാൻ ഫൈസി മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ത്വാഹ തങ്ങൾ ദിക്റ് ദുആക്ക് നേതൃത്വം നൽകി. പി. മാമുക്കോയ ഹാജി കോഴിക്കോടിനെ ആദരിച്ചു. പി. അബൂബക്കർ ഹാജി രാമനാട്ടുകര, ഇബ്രാഹിം ഹാജി ഒമാൻ എന്നിവർ സംസാരിച്ചു. മഹല്ല് ജനറൽ സെക്രട്ടറി കെ.ടി. അസ്സൻ സ്വാഗതവും വി.എം. അഷ്റഫ് നന്ദിയും പറഞ്ഞു. ഐ.എൻ.എൽ പേരാമ്പ്ര മണ്ഡലം കമ്മിറ്റി പിളർപ്പിലേക്ക് പേരാമ്പ്ര: ഐ.എൻ.എൽ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പിളർപ്പിലേക്ക്. നിലവിലുള്ള പ്രധാന ഭാരവാഹികളെ അറിയിക്കാതെ പുതിയ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. മണ്ഡലത്തിലുള്ള ഒരു സംസ്ഥാന നേതാവി​െൻറ താൽപര്യപ്രകാരം അദ്ദേഹത്തി​െൻറ ഇഷ്ടക്കാരെ തിരുകിക്കയറ്റി മണ്ഡലം കമ്മിറ്റി ഉണ്ടാക്കുകയാണ് ചെയ്തതെന്ന് മറുവിഭാഗം ആരോപിക്കുന്നു. ഇപ്പോൾ ഐ.എൻ.എല്ലി​െൻറ മെംബർഷിപ് കാമ്പയിൻ നടക്കുകയാണ്. വാർഡ്, പഞ്ചായത്ത് കമ്മിറ്റികൾ നിലവിൽ വന്നതിനു ശേഷമാണ് നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വരേണ്ടത്. എന്നാൽ, പേരാമ്പ്രയിൽ ആദ്യം മണ്ഡലം കമ്മിറ്റിയാണ് രൂപവത്കരിച്ചതെന്നും ആരോപിക്കുന്നു. പുതിയ ഭാരവാഹിപ്പട്ടികയിൽ ഇടംപിടിച്ചവരിൽ ചില ആളുകളൊന്നും കാര്യം അറിയില്ലെന്നും മറുവിഭാഗം ആരോപിക്കുന്നു. പാർട്ടി ഭരണഘടന അനുസരിച്ച് നടക്കാത്ത തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തില്ലെങ്കിൽ പാർട്ടി വിടാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.