മാലിന്യത്തിന്​ തീയിട്ട് ജനത്തെ ദുരിതത്തിലാക്കി നഗരസഭ

കൊയിലാണ്ടി: നഗരത്തിൽനിന്ന് ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീയിട്ട് നഗരസഭ സമീപവാസികളെ ദുരിതത്തിലാക്കി. നഗരത്തിലെ മാലിന്യങ്ങളെല്ലാം പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ റെയിൽവേ പുറമ്പോക്കിലാണ് കൊണ്ടിടാറ്. ഇടക്കിടെ ഇതിന് തീയിടുന്നത് ദുരിതമാണെങ്കിലും തിങ്കളാഴ്ച രാത്രിയിലേത് അസഹനീയമായിരുന്നു. സമീപവാസികൾ സ്ഥലത്ത് തടിച്ചുകൂടി. തുടർന്ന് അഗ്നിശമന യൂനിറ്റ് എത്തി തീയണക്കുകയായിരുന്നു. ശക്തമായ പുകയും രൂപപ്പെട്ടിരുന്നു. ബസ്സ്റ്റാൻഡിലെ കടക്കാരും വീടുകളിലെ കുട്ടികളും പ്രായമായവരും ഉൾെപ്പടെയുള്ളവർക്കും പുക കാരണം പ്രയാസപ്പെട്ടു. നഗരമാലിന്യം നിക്ഷേപിക്കുന്നതിനെതിരെ തിങ്കളാഴ്ച നടന്ന വാർഡ് സഭയിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.