പേരാമ്പ്ര: വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു സഹോദരങ്ങളായ രണ്ടു യുവാക്കൾക്ക് പരിക്ക്. പേരാമ്പ്ര - കുറ്റ്യാടി റൂട്ടിൽ മൂരികുത്തിയിൽ ഞായറാഴ്ച രാത്രി പത്തേമുക്കാലോടെയാണു സംഭവം. പേരാമ്പ്ര സ്വദേശികളായ ആകർഷ് (19), സഹോദരൻ ആഷിക് (20) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു സഹോദരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാദാപുരത്ത് ബിസിനസ് നടത്തുന്ന ഇവർ പേരാമ്പ്രയിലെ വീട്ടിലേക്കു വരുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ എതിരെ വന്ന ബൊലേറോ ജീപ്പ് ഇടിക്കുകയായിരുന്നത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.