'കേരളം വയോജന സൗഹൃദ സംസ്ഥാനമാക്കണം'

ഉള്ള്യേരി: കേരളത്തെ വയോജനസൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും വയോജനങ്ങളുടെ ആരോഗ്യ സാമൂഹിക പരിരക്ഷ ഉറപ്പാക്കണമെന്നും കേരള സീനിയര്‍ സിറ്റിസൺസ് ഫോറം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 60 കഴിഞ്ഞ അര്‍ഹരായവര്‍ക്ക് 3000 രൂപ പെന്‍ഷന്‍ അനുവദിക്കുക, സൗജന്യ ചികിത്സ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. എഴുത്തുകാരന്‍ യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. എം.കെ. സത്യപാലന്‍, എന്‍. അഹമ്മദ് ഹാജി എന്നിവരെ ആദരിച്ചു. ജില്ല സെക്രട്ടറി പൂതേരി ദാമോദരന്‍, ഇ.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. സത്യപാലനും ജില്ല കൗണ്‍സില്‍ യോഗം ടി. ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ കെ.വി. ബാലക്കുറുപ്പ്, പി. ഹേമാപാലൻ, മണ്ടോടി രാജന്‍, എ.പി. വാസുദേവന്‍, രാജേന്ദ്രന്‍ കുളങ്ങര, റഹീം ഇടത്തിൽ, കെ.പി. സുരേന്ദ്രനാഥ്‌, തിക്കോടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. ബാലക്കുറുപ്പ് (പ്രസി), മണ്ടോടി രാജൻ (സെക്ര), വി.കെ. രാജൻ (ട്രഷ). കെ.എസ്.എസ്.പി.യു ബാലുശ്ശേരി ബ്ലോക്ക് സമ്മേളനം എകരൂൽ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ബാലുശ്ശേരി ബ്ലോക്ക് സമ്മേളനം പൂനൂരില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പി. ബാലന്‍ അധ്യക്ഷത വഹിച്ചു. നിരാലംബരായ വയോധികര്‍ക്ക് യൂനിയന്‍ ഏര്‍പ്പെടുത്തിയ 'കൈത്താങ്ങ്' പെന്‍ഷന്‍ പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം യൂനിയന്‍ ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണൻ നായര്‍ നിര്‍വഹിച്ചു. മിനിമം പെന്‍ഷന്‍കാരെ റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ബാലുശ്ശേരി താലൂക്ക് ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി. അപ്പുക്കുട്ടി, കെ.വി. രാഘവന്‍, വി.കെ. സുകുമാരന്‍, പി.പി. അബ്ബാസ്‌, എം. ഷെര്‍ളി, കെ.വി. രാധ എന്നിവര്‍ സംസാരിച്ചു. സി.പി. കരീം സ്വാഗതവും സി.കെ. കേളുക്കുട്ടി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: പി. ബാലന്‍ (പ്രസി), പി.പി. ബാലന്‍ (സെക്ര), വി.കെ. വേണുഗോപാല്‍ (ട്രഷ). പരിപാടികൾ ഇന്ന് കൊയിലാണ്ടി വിയ്യൂർ ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവം: താലപ്പൊലി രാത്രി 7.30, ഗാനമേള 8.30.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.