എതിരാളികളെ വെട്ടിവീഴ്ത്തുന്ന പ്രാകൃത രാഷ്​ട്രീയം സി.പി.എം ഉപേക്ഷിക്കണം ^ഉണ്ണിത്താൻ

എതിരാളികളെ വെട്ടിവീഴ്ത്തുന്ന പ്രാകൃത രാഷ്ട്രീയം സി.പി.എം ഉപേക്ഷിക്കണം -ഉണ്ണിത്താൻ പേരാമ്പ്ര: എതിരാളികളെ വെട്ടിവീഴ്ത്തുന്ന പ്രാകൃത രാഷ്ട്രീയം സി.പി.എം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താൻ. നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനം ചാലിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ 37 വെട്ടുവെട്ടി കൊന്ന സി.പി.എം അക്രമികളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്നും ഷുഹൈബി​െൻറ രക്തസാക്ഷിത്വത്തിന് സി.പി.എം മറുപടി പറയേണ്ടി വരുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. മധുവി​െൻറയും സഫീറി​െൻറയും വീട്ടില്‍ പോയ മുഖ്യമന്ത്രി സ്വന്തം മൂക്കിന് താഴെയുള്ള ഷുഹൈബി​െൻറ വീട്ടില്‍ പോകാന്‍ തയാറാവാത്തത് ലജ്ജാകരമാണ്. ഷുഹൈബി‍​െൻറ പിതാവിനെ ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും തയാറാകാത്ത മനസ്സാക്ഷി മരവിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മൂല്യച്യുതി ബാധിച്ച സി.പി.എം തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നാണ് ത്രിപുരയിലെ പരാജയം വ്യക്തമാക്കുന്നത്. ഗാന്ധിജിയെ കൊന്ന ഗോദ്സേക്ക് പ്രതിമ പണിയുന്ന നരേന്ദ്ര മോദി ഇന്ത്യക്ക് അപമാനമാണ്. നെഹ്‌റു ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ ചരിത്രത്തില്‍നിന്ന് തമസ്‌കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് പി.എം. പ്രകാശൻ, കെ. ബാലനാരായണന്‍, കെ.എസ്. മൗലവി, രാജന്‍ മരുതേരി, രാജേഷ് കീഴരിയൂർ, ഇ. അശോകന്‍, സത്യന്‍ കടിയങ്ങാട്, കെ.കെ വിനോദൻ, പി. വാസു, പി.കെ. രാഗേഷ്, കാവില്‍ പി. മാധവൻ, കെ.സി ഗോപാലന്‍, വി.എം. കുഞ്ഞമ്മദ്, കെ. മധുകൃഷ്ണന്‍, മൂസക്കുട്ടി വെള്ളിയൂർ, കെ. ആദര്‍ശ്, ഗീത കല്ലായി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി മുളിയങ്ങല്‍ പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വി.വി. ദിനേശൻ, കെ.എം. രജീഷ്‌കുമാര്‍ , ജയദാസന്‍ ചെമ്മാട്ട്, ഷിജു കെ. ദാസ്, വി.ഡി. ദിനൂജ്, പി.കെ. മോഹനൻ, രബിന്‍ ചന്ദ്രന്‍ , റൂബി റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. ആേരാഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ മാറ്റിവെച്ചു പേരാമ്പ്ര: മാര്‍ച്ച് 11 ന് കൂത്താളി എ.യു.പി സ്‌കൂളില്‍ നടത്താനിരുന്ന കൂത്താളി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 12, 13 വാര്‍ഡുകളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് ആർ.എസ്.ബി.വൈ കാര്‍ഡ് പുതുക്കല്‍ മാര്‍ച്ച് 17 ലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. വാര്‍ഡ് അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10,11 വാര്‍ഡുകാര്‍ക്ക് മാര്‍ച്ച് 11ന് കൂത്താളി ഹയര്‍സെക്കൻഡറി സ്‌കൂളില്‍ കാര്‍ഡ് പുതുക്കല്‍ നടക്കുന്നതാണ്. കാര്‍ഡ് പുതുക്കുന്നതിനായി കാര്‍ഡിൽ ഉൾപ്പെട്ട ഏതെങ്കിലും ഒരംഗം 2017 ലെ സമാര്‍ട്ട് കാര്‍ഡും പുതിയ റേഷന്‍ കാര്‍ഡും 30 രൂപയും സഹിതം എത്തിച്ചേരേണ്ടതാണ്. 60 വയസ്സ് കഴിഞ്ഞവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.