വാർഷിക സമ്മേളനം

കോഴിക്കോട്: കേരള പത്മശാലിയ സംഘം കടുങ്ങോഞ്ചിറ ശാഖ വാർഷികസമ്മേളനം ജില്ലപ്രസിഡൻറ് കെ.എം. മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് എം.വി. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. ചന്ദ്രശേഖർ, എം. ബാലകൃഷ്ണൻ, ജില്ല സെക്രട്ടറി കെ. അരുൺകുമാർ, പി. സന്തോഷ്കുമാർ, ടി.വി. പത്മനാഭൻ, ഷീബ സോമൻ, പി.വി. അശോകൻ, ബി. രാമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.വി. നാരായണൻ (പ്രസി.), വി.വി. രാമചന്ദ്രൻ (വൈസ് പ്രസി.), സി. രാജൻ (സെക്ര.), കെ. ജയൻ (ജോ. സെക്ര.), കെ. ശശീന്ദ്രൻ (ട്രഷറർ). വനിത കമ്മിറ്റി: സുനിത രാജീവ് (പ്രസി.), വിജയ രാമചന്ദ്രൻ (വൈസ് പ്രസി.), ജെസി അശോകൻ (സെക്ര.), ബിജിത ജയൻ (ജോ. സെക്ര.), ഗീത മോഹൻദാസ് (ട്രഷറർ). ഹിന്ദി അധ്യാപക കോഴ്സ് കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അംഗീകാരത്തോടുകൂടി കേരള ഹിന്ദി പ്രചാരസഭയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് തളി സാമൂതിരീസ് ഹയർസെക്കൻഡറി സ്കൂളിനുസമീപമുള്ള കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ യു.പി സ്കൂൾ, ഹൈസ്കൂൾ, ജൂനിയർ-സീനിയർ ഹിന്ദി അധ്യാപകയോഗ്യതകൾക്കുള്ള കോഴ്സുകൾ ആരംഭിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ ഹിന്ദി ജയിച്ചവർക്ക് അപേക്ഷിക്കാം. മാർച്ച് 12നു മുമ്പായി പ്രിൻസിപ്പൽ, കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം, തളി, കോഴിക്കോട്-673002 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0495 2302201, 9349732255.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.