ഗ്യാസ്​ സിലിണ്ടർ ചോർന്ന്​ രണ്ട്​ കടകൾ കത്തിനശിച്ചു

കോഴിക്കോട്: പാചകവാതക സിലിണ്ടർ ചോർന്ന് എരഞ്ഞിപ്പാലത്ത് രണ്ട് കടകൾ കത്തി നശിച്ചു. പ്രത്യേക കോടതിക്കുസമീപത്തെ ചായക്കട, അവിൻ പൂജ സ്റ്റോർ ആൻഡ് സ്റ്റേഷനറി എന്നിവയാണ് തിങ്കളാഴ്ച ഉച്ചക്ക് മൂന്നോടെ അഗ്നിക്കിരയായത്. തലക്കുളത്തൂർ പെരിങ്ങോട്ടുവയൽ റോസ്വില്ലയിൽ അജിനേഷ് ബാബുവി​െൻറ ചായക്കടയിലെ സിലിണ്ടറാണ് ചോർന്നത്. ഇതോടെ സ്റ്റൗവിൽ നിന്നും തീപടർന്ന് സിലിണ്ടറി​െൻറ കണക്ഷൻ ൈപപ്പും െറഗുലേറ്ററുമടക്കം കത്തുകയായിരുന്നു. െതാട്ടടുത്ത് സൂക്ഷിച്ച മറ്റൊരു സിലിണ്ടറിലേക്കും തീപടർന്ന് കടയിലെ ഫർണിച്ചറടക്കം സാധനങ്ങൾ പൂർണമായും കത്തിയമർന്നു. ഇവിടെ നിന്നാണ് തീ തൊട്ടടുത്തുള്ള കല്ലുത്താൻകടവ് സ്വദേശി വിജയ​െൻറ പൂജസ്റ്റോറിലേക്കും പടർന്നത്. ഇൗ കടയിലെ സാധനങ്ങളും പൂർണമായും അഗ്നിക്കിരയായി. പാചകവാതകം ചോർന്നതിനാൽ സിലിണ്ടർ പൊട്ടിത്തെറിച്ചേക്കുമെന്ന ഭീതിയിൽ സമീപത്തെ ആളുകളും പരിഭ്രാന്തരായി. റോഡിലെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു. സ്റ്റേഷൻ ഒാഫിസർ കെ.എം. ജോമിയുടെ നേതൃത്വത്തിൽ ബീച്ച് ഫയർഫോഴ്സിൽ നിന്നെത്തിയ രണ്ട് യൂനിറ്റുകളാണ് രക്ഷപ്രവർത്തനം നടത്തിയത്. ഫയർ ഉദ്യോഗസ്ഥർ ഗ്യാസ് സിലണ്ടറിലെ തീകെടുത്തി പുറത്തേക്കെടുത്ത് ചോർച്ച പരിഹരിച്ചാണ് വൻ ദുരന്തം ഒഴിവാക്കിയത്. ലീഡിങ് ഫയർമാൻ ടി.വി. പൗലോസ്, ഫയർമാന്മാരായ ഫാസിൽ, അലി, സനുഷ്, ഹമേഷ്, ശിവദാസൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്. രണ്ട് കടയിലൂം കൂടി രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. വയനാട് റോഡ് വീതികൂട്ടിയപ്പോൾ പൊളിച്ചു നീക്കിയ കടക്കാരെ പുനരധിവസിപ്പിച്ച് നിർമിച്ചുനൽകിയ ഷെഡുകളിലാണ് തീപിടിത്തം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.