മികവുത്സവം: മുയിപ്പോത്ത് എം.യു.പി ഒന്നാമത്

പേരാമ്പ്ര: ബി.ആർ.സി സംഘടിപ്പിച്ച ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് തല മികവുത്സവം -2018ൽ മുയിപ്പോത്ത് മാപ്പിള യു.പി സ്കൂൾ ഒന്നാംസ്ഥാനവും വെണ്ണാറോഡ് എൽ.പി രണ്ടാംസ്ഥാനവും നേടി. മുയിപ്പോത്ത് യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ബി.പി.ഒ കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം എൻ.എം. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. മാനേജർ റസിയ, സി.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ബി.ആർ.സി കോഓഡിനേറ്റർ ദിവ്യ ഉപഹാരം നൽകി. ജി. രവി പരിപാടി വിശദീകരിച്ചു. ഹെഡ്മാസ്റ്റർ. പി. ഹംസ സ്വാഗതവും എൻ. രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു. മോദിയും പിണറായിയും ഒരു നാണയത്തി​െൻറ ഇരുവശങ്ങൾ -കെ. പ്രവീൺകുമാർ പേരാമ്പ്ര: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും ഒരു നാണയത്തി​െൻറ ഇരുവശങ്ങളാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺകുമാർ. ജനവിരുദ്ധതയുടെ കാര്യത്തിൽ ഇരുസർക്കാറുകളും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങൾക്കും ഭരണകൂട ഭീകരതക്കുമെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി പേരാമ്പ്രയിൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തി​െൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രവീൺകുമാർ. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.കെ. അസൈനാർ അധ്യക്ഷത വഹിച്ചു. കൺവീനർ എൻ.പി. വിജയൻ, കെ. ബാലനാരായണൻ, കേരള കോൺഗ്രസ് (ജേക്കബ്) ജില്ല ജനറൽ സെക്രട്ടറി രാജൻ വർക്കി, ഇ. അശോകൻ, സത്യൻ കടിയങ്ങാട്, ഇ.വി. രാമചന്ദ്രൻ, രാജൻ മരുതേരി, കെ.പി. വേണുഗോപാൽ, പി.കെ. രാഗേഷ്, ടി.കെ. ഇബ്രാഹിം, പി.സി. ഉബൈദ്, ഇ.കെ. ബാലകൃഷ്ണൻ നമ്പ്യാർ, കെ.സി. രവീന്ദ്രൻ, ഇ.പി. മുഹമ്മദ്, ഷാജു പൊൻപറ, ബാബു തത്തക്കാടൻ, പി.കെ. റഹീം, പി.സി. കുഞ്ഞമ്മദ്, പി.സി. സജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.