തയ്യൽ തൊഴിലാളികൾക്കുള്ള പെൻഷൻ ആനുകൂല്യം വർധിപ്പിക്കണം

ബാലുശ്ശേരി: തയ്യൽ തൊഴിലാളികൾക്കുള്ള പെൻഷൻ ആനുകൂല്യം വർധിപ്പിക്കണെമന്നും സ്ത്രീകളുടെ വിവാഹ ധനസഹായം വർധിപ്പിക്കണമെന്നും കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പുരുഷൻ കടലുണ്ടി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ ചാമക്കുന്ന് അധ്യക്ഷത വഹിച്ചു. സി. നാരായണൻ, വനജകുമാരി, സംസ്ഥാന പ്രസിഡൻറ് മാനു മുഹമ്മദ്, രാമകൃഷ്ണൻ ബാലുശ്ശേരി, രാമൻ ചെന്നിക്കര എന്നിവർ സംസാരിച്ചു. അശോകൻ കന്നൂര് സ്വാഗതവും കെ.കെ. ബാബു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.കെ. ബാബു (പ്രസി), സി. നാരായണൻ (സെക്ര), വനജ കുമാരി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.