ഗെയിൽ: നിലനിൽപ്​ ഭീഷണിയിൽ കക്കംവെള്ളി തോട്

നാദാപുരം: കക്കംവെള്ളിയിൽ ഗെയിൽ വാതക പൈപ്പ്ലൈൻ പണി തോടുകൾക്ക് ഭീഷണിയായി. ചെമ്മിഞ്ഞിയിൽ താഴെ തോടി​െൻറ വശങ്ങളിടിച്ച് ഗെയിൽപണി പുരോഗമിക്കുമ്പോൾ തോടി​െൻറ സമീപവാസികൾ വലിയ ദുരിതമാണ് നേരിടുന്നത്. ഈ ഭാഗങ്ങളിൽ പലയിടത്തും തോടി​െൻറ പാർശ്വങ്ങളിടിച്ചും ചളികോരിയിട്ടും തോടി​െൻറ നിലനിൽപുതന്നെ ചോദ്യംചെയ്താണ് പണി പുരോഗമിക്കുന്നത്. ഒരാഴ്ച മുമ്പ് ചളിയിൽ പൂണ്ടുപോയ മണ്ണുമാന്തിയന്ത്രം കരക്കു കയറ്റാനായി മണ്ണുനീക്കിയ ഭാഗത്തുണ്ടായ വൻകുഴി സമീപത്തെ കുടുംബങ്ങളുടെ ഉറക്കംകെടുത്തുകയാണ്. കനാലിലെ ഉറവകാരണം ഈ കുഴിയിൽ ഇപ്പോൾതന്നെ വെള്ളം നിറഞ്ഞിട്ടുണ്ട്. ഇനി കാലവർഷംകൂടി ആരംഭിക്കുമ്പോൾ വെള്ളപ്പൊക്കഭീഷണികൂടി നേരിടേണ്ട അവസ്ഥയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.